ആഫ്രിക്കയിൽ മലേറിയ കൊതുകുകളെ നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി ലോകാരോഗ്യ സംഘടന

ആഫ്രിക്കയിൽ മലേറിയ പരത്തുന്ന കൊതുകുകളുടെ വ്യാപനം തടയുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കയിലെ മലേറിയ നിയന്ത്രണത്തിന് ഭീഷണിയായിക്കൊണ്ട് അനോഫിലസ് സ്റ്റെഫെൻസി എന്ന വിഭാഗം കൊതുകുകൾ വ്യാപിക്കുന്നുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ നിരീക്ഷിച്ചു.

ആഫ്രിക്കയിൽ മലേറിയ വ്യാപകമാണ്. ദക്ഷിണാഫ്രിക്കയിലും അറേബ്യൻ മേഖലയിലും ആദ്യമായി കണ്ട അനോഫിലസ് സ്റ്റെഫെൻസി കൊതുകുകൾ പിന്നീട് ജിബൂട്ടി, എത്യോപ്യ, സുഡാൻ, സൊമാലിയ, നൈജീരിയ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.

മലേറിയക്ക് കാരണമാകുന്ന മറ്റ് കൊതുകുകളിൽ നിന്ന് വ്യത്യസ്തമായി അനോഫിലസ് സ്റ്റെഫെൻസി നഗരങ്ങളിലാണ് കൂടുതലായി കാണുന്നത്.

ആഫ്രിക്കയിലെ ജനസംഖ്യയുടെ 40 ശതമാനത്തിലധികവും നഗരപരിസരങ്ങളിൽ ജീവിക്കുന്നതിനാൽ അനോഫിലസ് സ്റ്റെഫെൻസിയുടെ വ്യാപനം മലേറിയ നിയന്ത്രണത്തിനും ഉന്മൂലനത്തിനും ഭീഷണി ഉയർത്തുന്നുണ്ട്. എന്നാൽ ഇവയെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ഇപ്പോഴും ശൈശവാവസ്ഥയിലാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

അനോഫിലസ് സ്റ്റെഫെൻസിയുടെ സാന്നിധ്യത്തെക്കുറിച്ചും ആഫ്രിക്കയിൽ മലേറിയ പകർത്തുന്നതിൽ അതിന്റെ പങ്കിനെക്കുറിച്ചും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ മലേറിയ പ്രോഗ്രാമിൽ വെക്റ്റർ കൺട്രോൾ ആൻഡ് ഇൻസെക്ടിസൈഡ് റെസിസ്റ്റൻസ് യൂനിറ്റിന് നേതൃത്വം നൽകുന്ന ഡോ. ജാൻ കൊളാസിൻസ്കി പറഞ്ഞു.

കൊതുകുകൾ ഇതിനകം എത്രത്തോളം വ്യാപിച്ചുവെന്നും അത് എത്രത്തോളം പ്രശ്‌നമാണെന്നും അറിയില്ല. എന്നാൽ, അഞ്ച് പദ്ധതികളിലൂടെ ആഫ്രിക്കയിൽ അനോഫിലസ് സ്റ്റെഫെൻസിയെ നിയന്ത്രിക്കാനുള്ള പ്രാദേശിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയു​ടെ പുതിയ സംരംഭം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ മേഖലകളിലും അതിർത്തികളിലും സഹകരണത്തിലൂടെ നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുക, കൊതുകുകൾ വ്യാപിക്കുന്നത് എത്രയാണെന്ന് മനസിലാക്കാൻ നിരീക്ഷണം ശക്തിപ്പെടുത്തുക, രോഗവാഹികളായ കൊതുകുകയുടെ സാന്നിധ്യത്തെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുക തുടങ്ങിയ പദ്ധതികൾ അവയിൽ ഉൾപ്പെടുന്നു.

ദേശീയ മലേറിയ നിയന്ത്രണ പരിപാടികൾക്കുള്ള മാർഗനിർദേശം വികസിപ്പിക്കാനും ഈ പദ്ധതിയിൽ ലക്ഷ്യമിടുന്നുണ്ട്. രോഗാണു വാഹകരായ ​കൊതുകുകളെ നിയന്ത്രിക്കുന്നതിനും അവയുടെ വ്യാപനം വിലയിരുത്തുന്നതിനുമുള്ള ഗവേഷണത്തിനും മുൻഗണന നൽകും.

ഡെങ്കിപ്പനി, മഞ്ഞപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ നിയന്ത്രിക്കാനുള്ള പദ്ധതികളുമായി മലേറിയ പരത്തുന്ന അനോഫലിസ് സ്റ്റെഫെൻസി നിന്ത്രിക്കാനുള്ള പദ്ധതി സഹകരിപ്പിക്കും.

'അനോഫെലിസ് ​​സ്റ്റെഫൻസിക്കും മറ്റ് രോഗാണുക്കൾ പരത്തുന്ന രോഗങ്ങൾക്കുമെതിരായ വിജയകരമായ പ്രതിരോധത്തിന് സംയോജിത പ്രവർത്തനം പ്രധാനമാണ്' ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കൻ മേഖലയുടെ മലേറിയ ഉപദേഷ്ടാവ് ഡോ. എബനേസർ ബാബ അഭിപ്രായപ്പെട്ടു. പ്രാദേശികമായി സ്വീകരിച്ച രോഗവാഹക നിയന്ത്രണ സംവിധാനങ്ങളുമായി സംയോജിച്ച് പ്രവർത്തിക്കുന്നത് പണം ലാഭിക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - WHO launches new plan to control malaria mosquitoes in Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.