ആർത്തവ പ്രശ്​നങ്ങളെ നേരിടാൻ യോഗ​ 

സ്​ത്രീകളെ സംബന്ധിച്ച്​ ആർത്തവം വേദനയുടെയും അസ്വസ്​ഥതകളുടെയും നാളുകളാണ്​. വയറുവേദന, നടുവേദന, കാലുകൾ തളരുക, തലവേദന, ഛർദി, പെ​െട്ടന്ന്​ ദേഷ്യം വരിക, അസ്വസ്​ഥത തുടങ്ങി വ്യക്​തികൾക്കനുസരിച്ച്​ പ്രശ്​നങ്ങളും വ്യത്യാസമായിരിക്കും. ആർത്തവ സംബന്ധമായ അസുഖങ്ങളെ തരണം ചെയ്യാൻ പലരും പല വിദ്യകളും പ്രയോഗിക്കാറുണ്ട്​. ആർത്തവവുമായി ബന്ധപ്പെട്ട്​ പ്രശ്​നങ്ങൾ പരിഹരിക്കാൻ​ യോഗാസനങ്ങൾക്കും സാധിക്കും. നടുവേദന പോലുള്ള പ്രശ്​നങ്ങൾക്ക്​ ഏറ്റവും ഉത്തമമായ ആസനം  ഭുജംഗാസനമാണ്​ (Cobra Pose). 

ഭുജംഗാസനം ​െചയ്യുന്നത്​ എങ്ങിനെ എന്ന്​ നോക്കാം

  • നെറ്റി തറയിൽ തൊട്ടിരിക്കും വിധം കമിഴ്​ന്ന്​ കിടക്കുക
  • കാലുകൾ പരസ്​പരം ചേർത്ത്​ വെക്കുക
  • ശരീരം പൂർണമായും അയച്ചിടുക
  • കൈകൾ അതാത്​ തോളിനു താഴെ തറയിൽ ​കമിഴ്​ത്തിവെക്കുക
  • ഇങ്ങനെ കിടന്ന ശേഷം ശ്വാസം സാവധാനം ഉള്ളിലേക്ക്​ വലിച്ച്​ തല തറയിൽ നിന്ന്​ ഉയർത്തുക

 

  • തല- നെഞ്ച്​ തുടങ്ങി അരക്ക്​ മുകളിലേക്കുള്ള ശരീരം ഉയർത്തുക
  • കഴുത്ത്​ കഴിയുന്നത്ര പിൻഭാഗത്തേക്ക്​ തിരിക്കുക (ഇൗ സമയമെല്ലാം ശ്വാസം ഉള്ളിലേക്ക്​ വലിച്ച അവസ്​ഥയിലായിരിക്കണം)

 

  • പിന്നീട്​ സാവധാനം ശ്വാസംവിട്ടു​െകാണ്ട്​ തല താഴ്​ത്തുക
  • സാവധാനം നെറ്റി തറയിൽ മുട്ടിക്കുക

ഇൗ ആസനം 20 സെക്കൻറ്​ ഇടവിട്ട്​ മുന്നോ നാലോ തവണ ആവർത്തിക്കുക. 


തയാറാക്കിയത്​: ഒ.പി മേഘ്​ന
യോഗ പരിശീലക
മണ്ണൂർ

Tags:    
News Summary - ​Yoga Address Menses Problem - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.