ഇനി തൊഴിലിടങ്ങളിൽ മിതമായി ഫോൺ ഉപയോഗിക്കാം; പ്രൊഡക്ടിവിറ്റി കൂട്ടും! കൗതുകമുണർത്തുന്ന പഠനം

തൊഴിലിടങ്ങളിലെ ഫോൺ ഉപയോഗം എപ്പോഴും നിയന്ത്രണ വിധേയമാണല്ലോ. ഫോൺ ഉപയോഗം ജോലിയെ ബാധിക്കുമെന്നത് തന്നെ കാരണം. എന്നാൽ ജോലി സ്ഥലത്തെ മിതമായ ഫോൺ ഉപയോഗം മാനസിക പിരിമുറുക്കം കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഗാൽവേ, മെൽബൺ സർവകലാശാലകളുടെ സംയുക്ത പഠനത്തിലാണ് ഈ കൗതുകകരമായ കണ്ടെത്തൽ.

ആരോഗ്യ-സുരക്ഷാ കാരണങ്ങളാൽ 1990-കളിൽ സ്വകാര്യ ഫോണുകളുടെ ഉപയോഗം നിരോധിച്ചിരുന്നു. അതുവരെ ഫാർമ കമ്പനിക്കുള്ളിലെ ജീവനക്കാർക്ക് പുറംലോകവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രമെ കമ്പനിക്കുള്ളിലേക്ക് ഫോൺ കൊണ്ടുവരാനുള്ള അനുവാദം നൽകിയിരുന്നുള്ളൂ. ഫോൺ നിരോധനം നീക്കിയപ്പോൾ ജോലിക്കാരുടെ മാനസികാവസ്ഥയിലും പ്രകടനത്തിലും സുപ്രധാനമായ ചില മാറ്റങ്ങൾ കണ്ടെത്തി. ഈ കണ്ടെത്തലുകൾ നിർണായകമാണെന്നും സാങ്കേതികവിദ്യയും തൊഴിൽ-ജീവിത സന്തുലനവും തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കാൻ സഹായിക്കുമെന്നും ഗവേഷണത്തിൽ ഉൾപ്പെട്ട സർവ്വകലാശാലകൾ പറയുന്നു.

ജോലിസ്ഥലത്ത് സ്മാർട്ട്‌ഫോണുകളുടെ നിരോധനം നടപ്പിലാക്കുന്നതിനുപകരം ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവരികയെന്നതാണ് ഫലപ്രദമായ തന്ത്രമെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു. എന്നാൽ അനിയന്ത്രിതമായ ഫോൺ ഉപയോഗം ഗുണത്തേക്കാളെറെ ദോഷം ചെയ്യുമെന്നും ഇവർ വ്യക്തമാക്കി. 

Tags:    
News Summary - Phones should be used sparingly in workplaces; Increase productivity! Interesting study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.