കൊ​ച്ചി: ന​ഗ​ര​സ​ഭ​യി​ലെ 33 ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. മേ​യ​ര്‍ അ​ഡ്വ. എം. ​അ​നി​ല്‍കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. 15ാം ധ​ന​കാ​ര്യ ക​മീ​ഷ​ന്‍റെ ഫ​ണ്ടി​ല്‍നി​ന്ന്​ ന​ഗ​ര​സ​ഭ​യി​ല്‍ 38 ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ഓ​രോ കേ​ന്ദ്ര​ത്തി​ലും ഒ​രു മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍, സ്റ്റാ​ഫ് ന​ഴ്സ്, ഫാ​ര്‍മ​സി​സ്റ്റ്, മ​ള്‍ട്ടി​പ​ര്‍പ​സ് വ​ര്‍ക്ക​ര്‍, ക്ലീ​നി​ങ്​ സ്റ്റാ​ഫ് എ​ന്നി​ങ്ങ​നെ അ​ഞ്ച് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ ഉ​ണ്ടാ​യി​രി​ക്കും.

പ​ണി പൂ​ര്‍ത്തീ​ക​രി​ച്ച പാ​ടി​വ​ട്ടം, അ​മ​രാ​വ​തി, എ​ളം​കു​ളം, ക​തൃ​ക്ക​ട​വ്, ത​ട്ടാ​ഴം, ക​രീ​പ്പാ​ലം തു​ട​ങ്ങി​യ ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി ആ​റി​ന്​ ന​ട​ക്കും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 61, 60, 68, 33, 34, 20, 18 ഡി​വി​ഷ​നു​ക​ളി​ലും ആ​രം​ഭി​ക്കും. മാ​ര്‍ച്ച് 31ഓ​ടെ 21 കേ​ന്ദ്ര​ങ്ങ​ള്‍കൂ​ടി പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കും. 1, 38, 56, 35 ഡി​വി​ഷ​നു​ക​ളി​ല്‍ ഇ​നി​യും സ്ഥ​ലം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. നി​ല​വി​ലെ 12 അ​ർ​ബ​ൻ പി.​എ​ച്ച്.​സി​ക​ളും പോ​ളി​ക്ലി​നി​ക്കു​ക​ളാ​യി ഉ​യ​ര്‍ത്ത​പ്പെ​ടും.

കേ​ര​ള​ത്തി​ലെ ആ​ദ്യ അ​ര്‍ബ​ന്‍ ക​മ്യൂ​ണി​റ്റി ഹെ​ല്‍ത്ത് സെ​ന്‍റ​ര്‍ (അ​ഞ്ച്​ വി​ദ​ഗ്​​ധ ഡോ​ക്ട​ര്‍മാ​ര്‍ ഉ​ള്‍പ്പെ​ടെ) തേ​വ​ര​യി​ല്‍ വി​ജ​യ​ക​ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ ടി.​കെ. അ​ഷ്റ​ഫ്, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍മാ​ന്‍ പി.​ആ​ര്‍. റെ​നീ​ഷ്, കോ​ർ​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി വി. ​ചെ​ല്‍സാ​സി​നി, ഡി.​പി.​എം ഡോ. ​രോ​ഹി​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - 33 public health centers in the city council are financially The rush will begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.