ന്യൂഡല്‍ഹി: കോവിഡ് മാഹാമാരിയുടെ രണ്ടാംതരംഗത്തില്‍ 646 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.). ജൂണ്‍ 5 വരെയുള്ള കണക്കാണിതെന്നും ഐ.എം.എ അറിയിച്ചു.
ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചത്, 109 പേര്‍. ബിഹാര്‍ - 97, ഉത്തര്‍ പ്രദേശ് - 79, രാജസ്ഥാന്‍ - 43, ഝാര്‍ഖണ്ഡ് - 39, ഗുജറാത്ത് - 37, ആന്ധ്രാ പ്രദേശ് - 35, തെലങ്കാന - 34, പശ്ചിമബംഗാള്‍ -30 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ മരിച്ച ഡോക്ടര്‍മാരുടെ എണ്ണം.
കോവിഡിന്റെ ആദ്യ തരംഗത്തില്‍ രാജ്യത്ത് 748 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നെന്നും ഐ.എം.എ പറയുന്നു.
കഴിഞ്ഞ ദിവസം രാജ്യത്ത് 1,20,529 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ 3,380 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.