സിഡ്നിയിലെത്തിയ ക്രൂയിസ് കപ്പലിലെ 800 യാത്രക്കാർക്ക് കോവിഡ്: സ്ഥിതി അതീവ ഗുരുതരമെന്ന് സർക്കാർ

സിഡ്നി: ആസ്ത്രേലിയയിലെ സിഡ്നിയിലെത്തിയ ക്രൂയിസ് കപ്പലിലെ 800 ഓളം യാത്രക്കാർക്ക് കോവിഡ്. തുടർന്ന് രാജ്യത്ത് കോവിഡ് പ്രോട്ടോക്കോൾ ശക്തമായി പാലിക്കണമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.

കാർണിവൽ ഓസ്‌ട്രേലിയയുടെ മജസ്റ്റിക് പ്രിൻസസ് ക്രൂയിസ് കപ്പലാണ് ന്യൂ സൗത്ത് വെയിൽസിന്റെ തലസ്ഥാനമായ സിഡ്‌നിയിൽ എത്തിയത്. കപ്പലിലെ 800 ഓളം യാത്രക്കാർക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കമ്പനി അറിയിച്ചു.സ്ഥിതി അതീവ ഗുരുതരമാണെന്നും രോഗം അതിവേഗം പടരാൻ സാധ്യതയുണ്ടെന്നും സംസ്ഥാന ആരോഗ്യ അധികൃതർ അറിയിച്ചു.

റൂബി പ്രിൻസസ് ക്രൂയിസ് കപ്പലിൽ 2020-ലുണ്ടായ അണുബാധയുമായാണ് അധികൃതർ ഇതിനെ താരതമ്യപ്പടുത്തുന്നത്.അന്നത്തെ അണുബാധ 914 പേരിലേക്ക് പടരുകയും 28 മരണങ്ങൾക്കിടയാക്കുകയും ചെയ്തിരുന്നു.

റൂബി പ്രിൻസസ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ അധികാരികൾ ദൈനംദിന നിയന്ത്രണങ്ങൾ രൂപീകരിച്ചിരുന്നു. മജസ്റ്റിക് പ്രിൻസസിൽ നിന്ന് യാത്രക്കാരെ എങ്ങനെ തീരത്തിറക്കാമെന്ന് തീരുമാനിക്കുന്നതിന് ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത് നേതൃത്വം നൽകുമെന്നും ആഭ്യന്തര മന്ത്രി ക്ലെയർ ഒ നീൽ പറഞ്ഞു.

കോവിഡ് പോസിറ്റീവായ യാത്രക്കാരെ കപ്പലിൽ ഐസോലേറ്റ് ചെയ്തിട്ടുണ്ടെന്നും അവർക്ക് ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കുന്നുണ്ടെന്നും കാർണിവൽ ഓസ്‌ട്രേലിയ കമ്പനി പറഞ്ഞു.

യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യം നിരീക്ഷിക്കാൻ ക്രൂയിസ് കപ്പൽ ജീവനക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

ഓസ്‌ട്രേലിയയിലുടനീളം കോവിഡ് കേസുകൾ വർധിക്കുന്നുണ്ട്. ഒമിക്രോൺ വകഭേദമായ എക്സ് ബി ബിയാണ് വ്യാപിക്കുന്ന​തെന്നാണ് കരുതുന്നത്. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്നും സർക്കാർ ഈ ആഴ്ച പറഞ്ഞിരുന്നു. 

Tags:    
News Summary - 800 Test Positive On Cruise Ship, Sydney Officials Say "High Risk"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.