ഉറങ്ങാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ആരുടേയും ശല്യമില്ലാതെ ദീർഘനേരം ഉറങ്ങുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. എന്നാൽ, ഉറങ്ങുന്നതിന് ശമ്പളം ലഭിച്ചാലോ? അസാധ്യമെന്ന് പറയാൻ വരട്ടെ, ന്യൂയോർക്ക് ആസ്ഥാനമായ കാസ്പർ എന്ന കിടക്ക കമ്പനിയാണ് നന്നായി ഉറങ്ങാൻ ശേഷിയുള്ള ഉദ്യോഗാർഥികളെ തേടുന്നത്. ജോലിക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത നന്നായി ഉറങ്ങാനുള്ള ശേഷിയുണ്ടായിരിക്കുക എന്നതാണ്.
ഏറെനേരം ഉറങ്ങാൻ ആഗ്രഹിക്കുന്ന ഏത് സാഹചര്യത്തിലും ഉറങ്ങാൻ കഴിവുളള ഉദ്യോഗാർഥികളെയാണ് കമ്പനിക്ക് ആവശ്യം. ഉറക്കത്തെക്കുറിച്ച് അഭിനിവേശത്തോടെ സംസാരിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. കാസ്പർ കിടക്കകളിലെ ഉറക്കത്തിന്‍റെ അനുഭവം കമ്പനിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെക്കുകയും വേണം. ജോലി സമയത്ത് പൈജാമ ധരിക്കണമെന്നും കമ്പിനി പറയുന്നു. ഉദ്യോഗാർഥി 18 വയസിന് മുകളിലുള്ള ആളായിരിക്കണം. ആഗസ്റ്റ് 11 വരെ അപേഷ സമർപ്പിക്കാം. ന്യൂയോർക്കിലുള്ളവർക്ക് മുൻഗണന നൽകുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.