വാഷിങ്ടൺ: കോവിഡിനെതിരെ നടക്കുന്ന കൂട്ട വാക്സിനേഷൻ മനുഷ്യരാശിക്കു തന്നെ അപകടകരമാണെന്ന വാക്സിൻ വിദഗ്ധൻ ഗീർത് വാൻഡൻ ബോഷിന് മറുപടിയുമായി വാക്സിനുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എഡ്വേർഡ് നിരൻബർഗ്. ബോഷിന്‍റെ വാദങ്ങളെല്ലാം ഊഹാപോഹങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് നിരേൻബർഗ് കുറ്റപ്പെടുത്തുന്നു. തന്‍റെ വാദഗതികളെ പിന്തുണക്കുന്നതിനായി തെളിവുകൾ സമർപ്പിക്കാൻ ബോഷിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ബോഷിന്‍റെ വാദങ്ങളെല്ലാം തെറ്റാണെന്ന് നിരവധി പഠനങ്ങളിൽ നിന്ന് നേരത്തെ തന്നെ വ്യക്തമായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രസ്താവനകളൊന്നും തന്നെ ശരിയല്ല. കോവിഡ് വാക്സിൻ രോഗം പടരുന്നത് തടയില്ലെന്നാണ് ബോഷിന്‍റെ പ്രധാന വാദം. ഇത് തെറ്റാണെന്ന് നേരത്തെ തന്നെ തെളിയിച്ചതാണ്.
വാക്സിനുമായി ബന്ധപ്പെട്ട് ബോഷിന്‍റെ അനുമാനങ്ങൾ ശരിയാണെന്ന് വിചാരിച്ചാൽ പോലും അദ്ദേഹത്തിന്‍റെ നിഗമനങ്ങൾ പൂർണമായും തെറ്റാണെന്ന് കോഴികളിൽ കണ്ടുവരുന്ന വൈറൽ രോഗിവുമായി ബന്ധപ്പെട്ട മുമ്പ് നടന്ന പഠനങ്ങളിൽ നിന്നു തന്നെ വ്യക്തമാവും. ലോകത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുേമ്പാൾ അത് അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല പോംവഴിയാണ് വാക്സിനുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ബോഷിന്‍റെ പ്രസ്താവനക്കെതിരെ ജോൺ.എഫ്.കെന്നഡി ജൂനിയറും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.