എയിഡ്സിന് മരുന്ന് കിട്ടിയില്ല; ഡൽഹിയിൽ രോഗികളുടെ പ്രതിഷേധം

ന്യൂഡൽഹി: എയിഡ്സിനുള്ള ആന്‍റി റിട്രോവൈറൽ (എ.ആർ.ടി) മരുന്നുകൾ കിട്ടാത്തതിനെ തുടർന്ന് ഡൽഹിയിൽ ദേശീയ എയിഡ്സ് നിയന്ത്രണ സംഘടന ഓഫിസിന് (എൻ.എ.സി.ഒ) മുന്നിൽ രോഗികൾ പ്രതിഷേധിച്ചു. എന്നാൽ, മരുന്നിന് ക്ഷാമമില്ലെന്നും 95 ശതമാനം രോഗികൾക്ക് നൽകാനുള്ള മരുന്ന് രാജ്യത്ത് ഉണ്ടെന്നും സംഘടന അറിയിച്ചു. സ്റ്റോക്ക് തീർന്നതായി സംസ്ഥാനങ്ങൾ അറിയിച്ചിട്ടില്ലെന്നും സംഘടന വ്യക്തമാക്കി.

രാജ്യത്ത് 14.5 ലക്ഷം എച്ച്.ഐ.വി ബാധിതർക്ക് സൗജന്യമായാണ് മരുന്ന് നൽകി വരുന്നത്. ഇതിനായി 680 എ.ആർ.ടി സെന്‍ററുകൾ പ്രവർത്തിക്കുന്നുണ്ട്. ടെനൊഫോവിർ, ലാമിവുദിൻ, ടൊള്യൂട്ട്ഗ്രാവിർ എന്നിവയാണ് എയിഡ്സ് ചികിത്സക്കായി ഉപയോഗിച്ച് വരുന്ന മരുന്നുകൾ. അടുത്ത മൂന്ന് മാസത്തേക്കുള്ള ഇവയുടെ സ്റ്റോക്ക് രാജ്യത്ത് പൂർണമായുമുണ്ടെന്നും സംഘടനയുടെ സംസ്ഥാന ഘടകങ്ങൾ ഇത് ശ്രദ്ധിക്കണമെന്നും എൻ.എ.സി.ഒ അറിയിച്ചു. 

Tags:    
News Summary - Adequate stock of antiretroviral drugs for 95% 'People Living with HIV' in India: Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.