നെല്ലിക്ക ജ്യൂസ് ആദ്യവസാനം മധുരിതം, പക്ഷേ…

ആയുർവേദത്തിൽ പല അസുഖങ്ങൾക്കും മരുന്നായി നെല്ലിക്ക ഉപയോഗിക്കാറുണ്ട്. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പഴവർഗങ്ങളിലൊന്നായി പണ്ടുമുതലേ നെല്ലിക്ക പരിഗണിക്കപ്പെടാറുമുണ്ട്. പ്രകൃതി ചികിത്സകരും മറ്റും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മറ്റുമായി നെല്ലിക്ക ജ്യൂസ് രോഗികൾക്ക് നിർദേശിക്കാറുണ്ട്.

ഇപ്പോൾ പല ഡയറ്റീഷ്യൻസും നെല്ലിക്ക ജ്യൂസ് ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധശേഷിക്കുമുള്ള മികച്ച മാർഗമായി ഉപദേശിക്കുന്നു. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിക്കണമെന്നാണ് പ്രമുഖ ഡയറ്റീഷ്യനും പ്രമേഹരോഗ വിദഗ്ധയുമായ ഡോ. കനിക മൽഹോത്രയുടെ അഭി​പ്രായം. എന്താണ് ഇതിന്റെ യാഥാർഥ്യം?

വിറ്റാമിൻ-സി

വിറ്റാമിൻ സിയുടെ പവർ ഹൗസ് ആണ് നെല്ലിക്ക. അതുകൊണ്ടുതന്നെ, പ്രതിരോധശേഷിക്കുള്ള മികച്ച മരുന്നുതന്നെയാണ് ഇത്. അതോടൊപ്പം, ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും അടങ്ങിയതിനാൽ ദഹനത്തെ എളുപ്പമാക്കുകയും മലബന്ധം പോലുള്ള അസുഖങ്ങളിൽനിന്ന് രക്ഷയാവുകയും ചെയ്യുന്നു. അതുകൊണ്ടുകൂടിയാണ് രാവിലെ വെറുംവയറ്റിൽ നെല്ലിക്ക ജ്യൂസ് അൽപം സേവിക്കണമെന്ന് പറയുന്നത്.

ബ്ലഡ് ഷുഗർ നിയന്ത്രണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക ജ്യൂസിന് കഴിയുമെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു.

ചർമ സംരക്ഷണം

കൊളാജൻ ഉൽപാദനത്തിന് സഹായിക്കുമെന്നതിനാൽ ചർമത്തിന്റെ ആരോഗ്യത്തിന് ചിലർ നെല്ലിക ജ്യൂസ് നിർദേശിക്കാറുണ്ട്. 

അമിതമായാൽ പ്രശ്നമാണ്

എല്ലാ ദിവസവും നെല്ലിക ജ്യൂസ് കഴിച്ചാൽ ചില പാർശ്വഫലങ്ങൾക്കും സാധ്യതയുണ്ട്. അതിനാൽ, അധികമായാൽ പ്രശ്നം തന്നെയാണ്. ഉദാഹരണത്തിന് വിറ്റാമിൻ -സിയുടെ കാര്യം തന്നെയെടുക്കുക. വിറ്റാമിൻ -സി എളുപ്പത്തിൽ അസിഡിറ്റിയിലേക്ക് മാറാൻ സാധ്യതയുണ്ട്.

അപ്പോൾ, സ്ഥിരമായി വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കഴിച്ചാൽ അസിഡിറ്റിയുടെ പ്രശ്നമുണ്ടാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഇതേ പ്രശ്നമുണ്ട്. അമിതമായാൽ, ഹൈപോ ഗ്ലൈസീമിയക്ക് (രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയൽ) സാധ്യതയുണ്ട്. ദന്താരോഗ്യശേഷണത്തിനും സ്ഥിരമായ നെല്ലിക്ക പാനം ദോഷം ചെയ്യുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു.

Tags:    
News Summary - Gooseberry juice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.