തുറവൂർ: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ആറുനിലയിലായി നിര്‍മിക്കുന്ന അത്യാധുനിക ചികിത്സ സൗകര്യമുള്ള കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക്. 80 ശതമാനം പണിയും ഇതിനകം പൂര്‍ത്തിയായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നല്കിയ 60.2 സെന്റ് സ്ഥലത്ത് കിഫ്ബി ഫണ്ടില്‍നിന്നുള്ള 51.40 കോടി വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
ട്രോമ കെയര്‍ യൂനിറ്റ്, ഗൈനക്കോളജി വിഭാഗം, സി.ടി. സ്കാന്‍, എക്സ്റേ വിഭാഗം, മൂന്ന് മേജര്‍ ഓപറേഷന് തിയറ്റർ, മൂന്നുനിലയിലായി 150ഓളം രോഗികള്‍ക്ക് കിടത്തിച്ചികിത്സക്കുള്ള ഹൈടെക് സംവിധാനം തുടങ്ങിയവയാണ് കെട്ടിടത്തില്‍ സജ്ജീകരിക്കുന്നത്. 2019 സെപ്റ്റംബറിലായിരുന്നു കെട്ടിടത്തിന്റെ ശിലാസ്ഥാപനം.
ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഈ പുതിയ കെട്ടിടം കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ അത്യാധുനിക ചികിത്സ സൗകര്യമുള്ള ജില്ലയിലെ മികച്ച സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നായി തുറവൂര്‍ താലൂക്ക് ആശുപത്രിമാറും. 2024ന്റെ തുടക്കത്തില്‍ കെട്ടിടം നാടിന് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാണ ച്ചുമതലയുള്ള ഭവന നിര്‍മാണ ബോര്‍ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.