തിരുവനന്തപുരം: സ്ത്രീകളിലെ ഗര്‍ഭാശയഗള അർബുദം വേഗത്തില്‍ കണ്ടെത്താന്‍ കമ്പ്യൂട്ടർ അധിഷ്ഠിത പാപ്സ്മിയർ പരിശോധന ഉപകരണം വികസിപ്പിച്ച് സി-ഡാക്. ആർ.സി.സിയിലെ ഡോ. കെ. സുജാതനും സി-ഡാകിലെ സാങ്കേതിക വിദഗ്ധരും ചേര്‍ന്ന് തുടങ്ങിയ സംരംഭത്തിന് കേന്ദ്ര സര്‍ക്കാറിന്റെ ഇലക്ട്രോണിക്സ് ആന്‍ഡ് വിവരസാങ്കേതിക വകുപ്പും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് റിസര്‍ച്ചും ധനസഹായം നല്‍കിയിരുന്നു.
ഗര്‍ഭാശയമുഖത്തുനിന്ന് ശേഖരിക്കുന്ന കോശങ്ങള്‍ സാങ്കേതിവിദ്യയിലൂടെ സ്മിയര്‍ പരിശോധന നടത്തി കോശങ്ങളുടെ ആരോഗ്യസ്ഥിതി നിർമിതബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്യും. റിപ്പോര്‍ട്ട് ശരിയാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്. ആർ.സി.സി, അസമിലെ ഡോ. ബറുവ കാന്‍സര്‍ സെന്റര്‍, അഗര്‍ത്തലയിലെ റീജനല്‍ കാന്‍സര്‍ സെന്റര്‍, ഡല്‍ഹി എയിംസ്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ പ്രിവെന്‍ഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്നീ ആശുപത്രികൾക്ക് ഉപകരണം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.