ലക്ഷത്തിലേക്കടുത്ത് കോവിഡ്​ കേസുകൾ; 94,420 പേർ ചികിത്സയിൽ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ലക്ഷത്തിലേക്ക് അടുക്കുന്നു. നിലവില്‍ 94,420 പേരാണ് കോവിഡ്​ ബാധിതരായി ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,073 പേര്‍ക്ക്

പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 45 ശതമാനം വർധനയാണ് രോഗ സ്ഥിരീകരണത്തിലുണ്ടായിരിക്കുന്നത്.

ഞായറാഴ്ച മാത്രം 25 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. അതിൽ 21 എണ്ണം പുതുതായി നടന്ന മരണവും ബാക്കിയുള്ളവ നേരത്തെ നടന്ന മരണങ്ങളിൽ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചവയുമാണ്. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 5,25,020 ആയി.

3,03,604 കോവിഡ്​ ടെസ്റ്റുകളാണ്​ അവസാന ദിവസം നടന്നത്​. രോഗമുക്തി നിരക്ക് 98.57 ശതമാനം ആണെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ 15,208 പേര്‍ സുഖം പ്രാപിച്ചപ്പോൾ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,27,87,606 ആയെന്നും മന്ത്രാലയം വ്യക്​തമാക്കി. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 5.62 ശതമാനവും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.39 ശതമാനവുമാണ്​.

Tags:    
News Summary - Covid 19 cases close to one lakh; 94,420 were in treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.