തുടർച്ചയായി രണ്ടാം ദിനവും 12,000 കടന്ന് കോവിഡ്: കേരളം രണ്ടാം സ്ഥാനത്ത്

ന്യൂഡൽഹി: രാജ്യത്ത് രണ്ടാം ദിനവും 12,000 ലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 കേസുകളാണ് റി​പ്പോർട്ട് ചെയ്തത്. 14 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 4,255 കേസുകൾ. 3,419 കേസുകളുമായി കേരളം തൊട്ടു പിറകിലുണ്ട്. ഡൽഹി 1,323 കേസുകൾ, കർണാടക 833 കേസുകൾ, ഹരിയാന 625 കേസുകൾ എന്നിവയാണ് രോഗം രൂക്ഷമായ അഞ്ച് സംസ്ഥാനങ്ങൾ. പുതിയ കോവിഡ് കേസുകളുടെ 81.37 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളുടെ സംഭാവനയാണ്.

14 പുതിയ മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,817 ആയി ഉയർന്നു.

മൂന്നു മാസത്തെ ഇടവേളക്ക് ശേഷമാണ് കഴിഞ്ഞ ദിവസം കോവിഡ് വീണ്ടും 10,000 കടക്കുന്നത്. 12,213 കേസുകളായിരുന്നു വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരി 26 നാണ് നേരത്തെ 10000 കടന്ന് കേസുകൾ ഉണ്ടായിരുന്നത്. 11,499 കേസുകളായിരുന്നു അന്ന് റിപ്പോർട്ട് ചെയ്തിരുന്നത്. അതിനു ശേഷം കേസുകളുടെ എണ്ണം കുറഞ്ഞ് വന്നു. എന്നാൽ പിന്നീട് വീണ്ടും ഉയരാൻ തുടങ്ങുകയും വ്യാഴാഴ്ച 10,000 കടക്കുകയുമായിരുന്നു.

രാജ്യത്ത് നിലവിൽ 63,063 പേർ കോവിഡ് ബാധിതരായി ചികിത്സയിലുണ്ട്. ഇതുവരെയുണ്ടായ കോവിഡ് കേസുകളുടെ 0.15 ശതമാനമാണിത്. 

Tags:    
News Summary - Covid 19 Cases Crosses over 12,000 again, Kerala in second place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.