15,940 പേർക്ക് കോവിഡ്, 20 മരണം; രാജ്യത്ത് കുറവില്ലാതെ രോഗബാധ

ന്യൂഡൽഹി: ​രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും വൻ വർധന. 15,940 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,33,78,234 ആയി ഉയർന്നു. 91,779 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്.

12,425 പേർക്ക് രോഗമുക്തിയുണ്ടായി. 98.58 ശതമാനമാണ് ​രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. 196.94 കോടി ഡോസ് വാക്സിൻ ഇതുവരെ നൽകിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, മഹാരാഷ്ട്ര ഉൾപ്പടെ പല സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്.

വ്യാഴാഴ്ച മഹാരാഷ്ട്രയിൽ 5,218 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം കുറഞ്ഞ് 4,205 ആയിരുന്നു.

Tags:    
News Summary - Covid 19 Updates in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.