പുതിയ വകഭേദങ്ങൾ വരുന്നു; കോവിഡ് വേട്ട അവസാനിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

വാഷിങ്ടൺ: കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഇനിയും ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടന. കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വ​കഭേദങ്ങൾ ഇപ്പോഴും ലോകത്തുണ്ടാവുന്നു​ണ്ട്. ഒമിക്രോൺ വകഭേദമാണ് കൂടുതൽ ആളുകൾക്ക് ബാധിക്കുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഒമിക്രോൺ വേരിയന്റിന്റെ ഉപവകഭേദങ്ങളായ BA.1, BA.2, BA.3 നിലവിലുണ്ട്. ഇതിനൊപ്പം BA.4, BA.5 എന്നീ ഉപവകഭേദങ്ങളും പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം BA.1, BA.2 ​എന്നിവ കൂടിച്ചേർന്ന് എക്സ്.ഇ വകഭേദവും കാണുന്നുണ്ട്. പുതിയ കൊറോണവൈറസ് വകഭേദങ്ങളുടെ പ്രത്യേകതകൾ കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അതേസമയം, കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ പല ലോകരാജ്യങ്ങളും നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ്. പക്ഷേ, ചൈനയിലെ ഷാങ്ഹായി പോലുള്ള നഗരങ്ങളിൽ​ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതിനെ തുടർന്ന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങൾ ലഘൂകരിച്ചത് മൂലം മാർച്ച് മാസത്തിൽ ചില രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അധികൃതർ അറിയിച്ചു.

Tags:    
News Summary - Covid-19 virus continues to evolve, new variants will emerge, warns WHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.