കോവിഡ് രൂക്ഷം; വീണ്ടും 10,000 കടന്നു, 24 മണിക്കൂറിനിടെ 12,213 കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 ​കോവിഡ് കേസുകളാണ് റി​പ്പോർട്ട് ചെയ്തത്. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് കേസുകളുടെ എണ്ണം 10,000 കടക്കുന്നത്.

ഇന്നലെ 8,822 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 38.4 ശതമാനം വർധനയാണ് ഒരു ദിവസം കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ 53,6367 പേർ രോഗ ബാധിതരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,624 പേർ രോഗ വിമുക്തരായി.

ദൈനംദിന കണക്കുകൾ പ്രകാരം കോവിഡ് പോസിറ്റീവാകുന്നവർ 2.35 ശതമാനമാണ്. അതേസമയം, ദേശീയ രോഗവിമുക്തി നിരക്ക് 98.65 ശതമാനമാണ്. ഇതുവരെ ഇന്ത്യയിൽ 195.67 ഡോസ് കോവിഡ വാക്സിനുകൾ നൽകിക്കഴിഞ്ഞു. 

Tags:    
News Summary - Covid Again crossed 10,000; 12,213 cases in 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.