കൊൽക്കത്ത: കോവിഡ് ബാധിച്ച് മരിച്ച 89കാരൻ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകാൻ മരണത്തിന് മുമ്പ് സമ്മതപത്രം ഒപ്പിട്ടുനൽകി. അർബുദ രോഗിയായ നിർമൽ ദാസ് എന്നയാളാണ് തെന്റ മൃതദേഹം ഗവേഷണ പഠനങ്ങൾക്കായി മെഡിക്കൽ കോളജിന് ദാനംചെയ്യാൻ അനുമതി നൽകിയത്. ഒരുപക്ഷേ, രാജ്യത്ത് ആദ്യമായിട്ടായിരിക്കാം ഇത്തരമൊരു സംഭവമെന്ന് മെഡിക്കൽ കോളജ് വൃത്തങ്ങൾ പറഞ്ഞു.
കൊൽക്കത്ത ന്യൂ ടൗൺ പ്രദേശവാസിയായ നിർമൽ ദാസ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം ശനിയാഴ്ച ആർജി കാർ മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗത്തിന് കൈമാറുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അതിനിടെ, വെള്ളിയാഴ്ച 3805 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ പശ്ചിമ ബംഗാളിൽ രോഗബാധിതരുടെ എണ്ണം 19,86,667 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കൊൽക്കത്തയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ -481. തൊട്ടുപിന്നാലെ 24 നോർത്ത് പർഗാനാസ് ജില്ലയിൽ 438 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 34 മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 20,515 ആയി ഉയർന്നു. 24 നോർത്ത് പർഗാനാസ് ജില്ലയിൽ ഒമ്പതും കൊൽക്കത്തയിൽ എട്ടും കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.