ന്യൂഡല്‍ഹി: കോവിഡ് ഭീതി ഗര്‍ഭിണികളെ പ്രതികൂലമായി ബാധിക്കുന്നു. ആശുപത്രിയെ സമീപിക്കുന്നതും തുടര്‍ പരിചരണവുമാണ് പ്രധാനവെല്ലുവിളിയായിട്ടുള്ളത്. എല്ലാ ആശുപത്രികളും കോവിഡ് കേന്ദ്രങ്ങളായിരിക്കുകയാണ്. അതിനാല്‍, വൈറസ് ബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇതിനിടയിലാണ് ലോക്ഡൗണ്‍ തീര്‍ക്കുന്ന പ്രതിസന്ധികള്‍.
ഡല്‍ഹിയിലെ 27 കാരിയായ പുനം റാവത്ത് ഗര്‍ഭത്തിന്‍െറ അവസാനവേളയില്‍ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ. എട്ടാം മാസത്തിലാണിവര്‍ക്ക് കോവിഡ് ബാധിക്കുന്നത്. തുടര്‍ന്ന്, കോവിഡ് മുക്തയാവുന്നതിനായുള്ള ശ്രമങ്ങളായിരുന്നു.
പ്രസവത്തിനായി നേരത്തെ കണ്ടത്തെിയ ആശുപത്രികളൊക്കെ ഉപേക്ഷിക്കേണ്ടി വന്നു. ഒടുവില്‍ നോയിഡയില്‍ ഒരു ആശുപത്രി കണ്ടത്തെി. അവിടെ നിന്നും ഇക്കഴിഞ്ഞ മെയ് 12നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനുജന്മം നല്‍കി. ഇപ്പോള്‍, സൗത്ത് ഡല്‍ഹിയിലെ മാല്‍വിയനഗറില്‍ നിന്നാണ് കുഞ്ഞിനെ പരിപാലിക്കുന്നത്.
താരതമ്യേന ചെലവ് കുറഞ്ഞ സ്ഥലം ഈ കുടുംബം തെരഞ്ഞെടുക്കുകയായിരുന്നു. കുടുംബത്തിന്‍െറ സാമ്പത്തിക അവസ്ഥ താളം തെറ്റിക്കുകയാണിപ്പോള്‍ ഗര്‍ഭകാലം. ഇത്, ഈ കുടുംബത്തിന്‍െറ മാത്രം അനുഭവമല്ല. കോവിഡ് കാലത്ത് ഗര്‍ഭിണികളുള്ള എല്ലാ കുടുംബത്തിന്‍െറയും അവസ്ഥയാണ്. മഹാമാരിക്കെതിരായ പോരാട്ടത്തിനൊപ്പം ആശുപത്രികള്‍ കണ്ടത്തെല്‍ തന്നെ പോരാട്ടമായി മാറുകയാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.