ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പായ കോവിഷീൽഡിന്‍റെ രണ്ടാം ഡോസ് ഇടവേള കുറച്ചു. പ്രതിരോധ കുത്തിവെപ്പിനായുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടേതാണ് (എൻ.ടി.എ.ജി.ഐ) തീരുമാനം. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 8 മുതൽ 16 ആഴ്ചകൾക്കുള്ളിൽ രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാം. നേരത്തെ ഇത് 12 മുതൽ 16 ആഴ്ച വരെയായിരുന്നു.
അതേസമയം, ഭാരത് ബയോടെക് നിർമ്മിച്ച കോവാക്സിന്‍റെ ഡോസുകൾ തമ്മിലുള്ള ഇടവേളയിൽ മാറ്റമുണ്ടാകില്ലെന്നും എൻ.ടി.എ.ജി.ഐ അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസങ്ങൾക്കുള്ളിൽ തന്നെ കോവാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാം.
പ്രോഗ്രാമാറ്റിക് ഡാറ്റയിൽ നിന്നും ലഭിച്ച ആഗോള ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് നിലവിലെ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. കോവിഷീൽഡിന്‍റെ രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുന്നത് 8 ആഴ്ചക്ക് ശേഷമായാലും, 12 ആഴ്ചക്ക് ശേഷമായാലും ശരീരത്തിലുണ്ടാകുന്ന ആന്‍റിബോഡിയുടെ പ്രതികരണം സമാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. 2021 മേയ് 13നാണ് ഇടവേള 12 മുതൽ 26 ആഴ്ച വരെയാക്കി ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.