ഡൽഹിയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു

ന്യൂഡൽഹി: ഒരിടവേളക്ക് ശേഷം രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നു. ബുധനാഴ്ച 2.49 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ 299 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

മാർച്ച് നാലിന് 304 കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിലായി ആകെ 501 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 814 ആയി വർധിച്ചിരിക്കുകയാണ്. അതേസമയം, ആശങ്കപ്പെടേണ്ട വർധനവല്ലെന്നാണ് ആരോഗ്യ അധികൃതർ വ്യക്തമാക്കുന്നത്.

ഡൽഹിയിൽ എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഈ മാസം ആദ്യം ഒഴിവാക്കിയിരുന്നു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ചുമത്തിയിരുന്ന 500 രൂപ പിഴയും ഒഴിവാക്കിയിട്ടുണ്ട്. 

Tags:    
News Summary - Delhi’s Covid cases rise again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.