ആരോഗ്യമുള്ള ശരീരത്തിന് കൃത്യമായി വെള്ളം കുടിക്കുന്നതിെൻറ പ്രാധാന്യം നമുക്കെല്ലാം അറിയാം. പുറത്തു പോകുമ്പോഴെല്ലാം ബോട്ടിലിൽ കുടിവെള്ളം കരുതുന്ന ശീലം അധികം പേർക്കുമുണ്ട്. എന്നാൽ കൃത്യമായി ശ്രദ്ധിച്ചിട്ടില്ലെങ്കിൽ ഈ ബോട്ടിലുകൾ നമ്മെ നിത്യരോഗികളാക്കാനും മതി.
പ്ലാസ്റ്റിക് കുപ്പികൾ മാത്രമല്ല മറ്റ് സ്റ്റീൽ, ഗ്ലാസ് ബോട്ടിലുകളും ശ്രദ്ധിച്ചില്ലെങ്കിൽ അപകടകാരികളാണ്. വാട്ടർ ബോട്ടിലുകളുടെ അകം സദാസമയവും ഈർപ്പം തങ്ങി നിൽക്കുന്ന ഇടമാണ്. അതുകൊണ്ടു തന്നെ അവിടം ബാക്ടീരിയകളുടെ സാന്നിധ്യം കൂടുതലാണ്.
അതിനാൽ ഏറ്റവും നന്നായി വേണം ഇതിെൻറ ഉൾവശം വൃത്തിയാക്കാൻ. കുപ്പിയും അവയുടെ അടപ്പും എപ്പോഴും അണുവിമുക്തമാക്കേണ്ടത് ആവശ്യമാണ്. ഉപയോഗിക്കാത്ത സമയങ്ങളിൽ ഡിഷ് വാഷ് ലിക്വിഡ്, ചൂടുവെള്ളം എന്നിവ ഉപയോഗിച്ച് ബോട്ടിലുകളുടെ അകവും മൂടിയും അരികുമെല്ലാം ബ്രഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഉണക്കി സൂക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.