അബദ്ധത്തിൽ ഒരാൾക്ക് രണ്ടിലധികം തവണ കോവിഡ് വാക്സിൻ നൽകിയത് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ, അധികൃതരെ കമ്പളിബിപ്പിച്ച് ഒരാൾ 87 തവണ കോവിഡ് വാക്സിൻ കുത്തിവെപ്പെടുക്കുക, നമുക്ക് ചിന്തിക്കാനാകുമോ? ജർമനിയിലെ 61കാരനാണ് വാക്സിൻ വിരുദ്ധരുടെ പേര് ഉപയോഗിച്ച് ഇത്രയും തവണ വാക്സിൻ കുത്തിവെപ്പെടുത്തത്.
വാക്സിൻ കേന്ദ്രത്തിലെത്തിയ ഇദ്ദേഹത്തെ ആരോഗ്യപ്രവർത്തക തിരിച്ചറിയുകയായിരുന്നു. പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. ജർമനിയിലെ സാക്സോനി ഉൾപ്പെടെ നാലു സ്റ്റേറ്റുകളിലെ വിവിധ വാക്സിൻ കേന്ദ്രങ്ങളിൽനിന്നാണ് കുത്തിവെപ്പെടുത്തതെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ദിവസവും വിവിധ വാക്സിൻ കേന്ദ്രങ്ങളിലെത്തിയാണ് കുത്തിവെപ്പെടുത്തത്.
വാക്സിൻ വിവരം രേഖപ്പെടുത്തുന്ന ഇൻഷൂറൻസ് കാർഡിനു പകരം വ്യാജ കാർഡുകൾ ഹാജരാക്കിയാണ് കുത്തിവെപ്പെടുത്തിരുന്നത്. കഴിഞ്ഞദിവസം ലീപ്സിഗ് വാക്സിൻ കേന്ദ്രത്തിലെത്തിയ വയോധികനെ തിരിച്ചറിഞ്ഞ ആരോഗ്യ പ്രവർത്തക പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഓരോ തവണയും പുതിയ വാക്സിനേഷൻ ഡോക്യുമെന്‍റാണ് വയോധികൻ ഹാജരാക്കിയിരുന്നതെന്ന് പൊലീസ് പറയുന്നു. കുത്തിവെപ്പെടുക്കുന്നതിനു പിന്നാലെ ഡോക്യുമെന്‍റിലെ വാക്സിൻ നമ്പർ നീക്കി, കോവിഡ് വാക്സിനെ എതിർക്കുന്നവർക്ക് കൈമാറുന്നതാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.