എല്ലാവർക്കും വേണം ഫിറ്റ്നസ്

ഭ​ക്ഷ​ണം, ഉ​റ​ക്കം എ​ന്നി​വ പോ​ലെ ദി​ന​ച​ര്യ​യു​ടെ ഭാ​ഗ​മാ​കേ​ണ്ട ഒ​രു പ്ര​ക്രി​യ​യാ​ണ് വ്യാ​യാ​മം. ആ​രോ​ഗ്യം നി​ല​നി​ര്‍ത്താ​നും മ​റ്റു രോ​ഗ​ങ്ങ​ളി​ല്‍നി​ന്ന് ര​ക്ഷ​നേ​ടാ​നും വ്യാ​യാ​മം ഓ​രോ വ്യ​ക്തി​ക്കും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. പൊ​തു​വേ ശാ​രീ​രി​കാ​ധ്വാ​നം കു​റ​ഞ്ഞ ജീ​വി​ത​രീ​തി​യി​ലേ​ക്ക് ആ​ളു​ക​ള്‍ മാ​റി​യ​തോ​ടെ വ്യാ​യാ​മം അ​നി​വാ​ര്യ​ത​യാ​യി​രി​ക്കു​ന്നു.

കൃ​ത്യ​മാ​യ വ്യാ​യാ​മം ശ​രീ​ര​ത്തി​ന് എ​ണ്ണ​മ​റ്റ ഗു​ണ​ങ്ങ​ളാ​ണ് ന​ല്‍കു​ന്ന​ത്. മി​ക​ച്ച ശാ​രീ​രി​ക ശേ​ഷി, ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളി​ല്‍നി​ന്ന് മു​ക്തി, ഹൃ​ദ​യ​ത്തി​ന്‍റെ ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ര്‍ത്ത​നം, രോ​ഗ​ങ്ങ​ളെ അ​ക​റ്റി​നി​ര്‍ത്തു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ​ശേ​ഷി, ശ​രീ​ര​ത്തി​ന്‍റെ ഉ​പാ​പ​ച​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ മെ​ച്ച​പ്പെ​ട്ട അ​വ​സ്ഥ തു​ട​ങ്ങി ധാ​രാ​ളം ഗു​ണ​ങ്ങ​ള്‍ വ്യാ​യാ​മ​ത്തി​ലൂ​ടെ ല​ഭി​ക്കും. കൂ​ടാ​തെ മാ​ന​സി​കാ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും എ​പ്പോ​ഴും ഊ​ർ​ജ​സ്വ​ല​മാ​യി​രി​ക്കു​ന്ന​തി​നും വ്യാ​യാ​മം സ​ഹാ​യി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ ദി​വ​സ​വും കു​റ​ഞ്ഞ​ത് അ​ര​മ​ണി​ക്കൂ​റെ​ങ്കി​ലും വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നാ​യി മാ​റ്റി​വെ​ക്ക​ണം.

ഫി​റ്റ്ന​സ് നേ​ടാ​ന്‍ ന​ട​ത്തം മ​തി​യോ?

വ്യാ​യാ​മ​മെ​ന്നാ​ല്‍ ന​ട​ത്തം മാ​ത്രം മ​തി​യെ​ന്ന ധാ​ര​ണ മി​ക്ക​വ​ര്‍ക്കു​മു​ണ്ട്‌. എ​ന്നാ​ല്‍, ന​ട​ത്തം​കൊ​ണ്ടു മാ​ത്രം ഫി​റ്റ്ന​സ് ല​ഭി​ക്കു​ക​യോ അ​മി​ത​വ​ണ്ണം കു​റ​യു​ക​യോ ഇ​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. എ​ന്നാ​ല്‍, നി​ര​ന്ത​രം ഒ​രു മ​ണി​ക്കൂ​ര്‍ ശ​രീ​രം ഇ​ള​കി ന​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​മി​ത​മാ​യി കൊ​ഴു​പ്പ​ടി​യു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​കും. ഇ​തോ​ടൊ​പ്പം മ​റ്റു വ്യാ​യാ​മ​ങ്ങ​ള്‍കൂ​ടി ശീ​ല​മാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഉ​ദ്ദേ​ശി​ച്ച ഫ​ലം ല​ഭി​ക്കും. മീ​ഡി​യം സ്പീ​ഡി​ല്‍ ര​ണ്ട് കൈ​യും വീ​ശി ന​ട​ക്കു​ന്ന രീ​തി​യി​ലാ​ണ് ന​ട​ക്കേ​ണ്ട​ത്. ദി​വ​സം അ​ഞ്ച് മു​ത​ല്‍ ആ​റു കി​ലോ​മീ​റ്റ​ര്‍ വ​രെ ഒ​രാ​ള്‍ക്ക് ന​ട​ക്കാം.

കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ല്‍ അ​മി​ത​വ​ണ്ണം കു​റ​ച്ച് ശ​രീ​ര​ത്തി​ന്‍റെ ഫി​റ്റ്ന​സ് നി​ല​നി​ര്‍ത്താ​ന്‍ തു​ട​ര്‍ച്ച​യാ​യ വ്യാ​യാ​മം ചെ​യ്യേ​ണ്ട​തു​ണ്ട്. ആ​ഴ്ച​യി​ല്‍ ആ​റു ദി​വ​സ​മെ​ങ്കി​ലും കൃ​ത്യ​മാ​യ വ​ര്‍ക്ക്ഔ​ട്ടു​ക​ള്‍ ചെ​യ്യ​ണം. ഫി​റ്റ്ന​സ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി വെ​യി​റ്റ് ലി​ഫ്റ്റി​ങ് പോ​ലു​ള്ള വ​ര്‍ക്ക്ഔ​ട്ടു​ക​ള്‍ ചെ​യ്യു​ന്ന​ത് ഗു​ണ​ക​ര​മാ​ണ്. എ​ന്നാ​ല്‍, ശാ​സ്ത്രീ​യ​മാ​യി വേ​ണം ചെ​യ്യാ​ന്‍. വാം ​അ​പ് എ​ക്സ​സൈ​സു​ക​ളി​ല്‍ തു​ട​ങ്ങി ക്ര​മേ​ണ വ​ര്‍ക്ക്ഔ​ട്ടു​ക​ളു​ടെ വേ​ഗം, കാ​ഠി​ന്യം എ​ന്നി​വ വ​ര്‍ധി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ത​ന്നെ വ​ര്‍ക്ക്ഔ​ട്ട്‌ ഷെ​ഡ്യൂ​ള്‍ ചെ​യ്യ​ണം.

വ്യാ​യാ​മ രീ​തി​ക​ള്‍

വി​വി​ധ ത​ര​ത്തി​ലു​ള്ള വ്യാ​യാ​മ​ങ്ങ​ള്‍ നി​ല​വി​ലു​ണ്ട്. ഓ​രോ​ന്നും വ്യ​ത്യ​സ്ത രീ​തി​യി​ലാ​ണ് ശ​രീ​ര​ത്തി​ന് ഗു​ണ​ക​ര​മാ​കു​ന്ന​ത്.

സ്ട്രെ​ച്ചി​ങ് എ​ക്സ​സൈ​സു​ക​ള്‍: ശ​രീ​ര​ത്തി​ന്‍റെ ഫ്ല​ക്സി​ബി​ലി​റ്റി നി​ല​നി​ര്‍ത്താ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് സ്ട്രെ​ച്ചി​ങ് എ​ക്സ​സൈ​സു​ക​ള്‍. ശ​രീ​ര​പേ​ശി​ക​ള്‍ക്ക് അ​യ​വ് വ​രു​ത്തി ശ​രീ​ര​ച​ല​ന​വും മ​റ്റു പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും കൂ​ടു​ത​ല്‍ മി​ക​ച്ച​താ​ക്കാ​ന്‍ സ്ട്രെ​ച്ചി​ങ് വ്യാ​യാ​മ​ങ്ങ​ള്‍ സ​ഹാ​യ​ക​മാ​ണ്. യോ​ഗ സ്ട്രെ​ച്ചി​ങ് വ്യാ​യാ​മ​രീ​തി​യാ​ണ്. ഫ്ല​ക്സി​ബി​ലി​റ്റി ഇ​ല്ലാ​ത്ത​തി​നാ​ല്‍ ശ​രീ​ര​ത്തി​നു​ണ്ടാ​കു​ന്ന വേ​ദ​ന​ക​ള്‍ മാ​റ്റി​നി​ര്‍ത്താ​ന്‍ ഇ​ത്ത​രം വ്യാ​യാ​മ​രീ​തി​ക​ള്‍ക്കാ​കും.

എ​യ​റോ​ബി​ക് വ്യാ​യാ​മ​ങ്ങ​ള്‍: ശ​രീ​ര​ത്തി​ലെ ര​ക്ത​യോ​ട്ടം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പേ​ശി​ക​ള്‍ ദൃ​ഢ​മാ​ക്കു​ന്ന​തി​നും എ​യ​റോ​ബി​ക് എ​ക്സ​സൈ​സു​ക​ള്‍ ചെ​യ്യു​ന്ന​ത് ശ​രീ​ര​ത്തി​ന് വ​ള​രെ ന​ല്ല​താ​ണ്. നീ​ന്ത​ല്‍, വേ​ഗ​ത്തി​ലു​ള്ള ന​ട​ത്തം, ഓ​ട്ടം തു​ട​ങ്ങി​യ​വ​യെ​ല്ലാം എ​യ​റോ​ബി​ക് വ്യാ​യാ​മ രീ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​താ​ണ്. ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍ അ​ള​വ് വ​ര്‍ധി​പ്പി​ക്കാ​നും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും അ​മി​ത​വ​ണ്ണം ഇ​ല്ലാ​താ​ക്കാ​നും ഇ​ത്ത​രം വ്യാ​യാ​മ​ങ്ങ​ള്‍ സ​ഹാ​യി​ക്കും. കാ​ര്‍ഡി​യാ​ക് എ​ക്സ​സൈ​സ്‌ എ​ന്നും ഇ​ത് അ​റി​യ​പ്പെ​ടു​ന്നു.

സ്ട്രെ​ങ്ത് ട്രെ​യി​നി​ങ്: മെ​ഷീ​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യും ഭാ​ര​മെ​ടു​ത്തു​കൊ​ണ്ടും വി​വി​ധ വ്യാ​യാ​മ രീ​തി​ക​ള്‍ ചെ​യ്യു​ന്ന​താ​ണ് സ്ട്രെ​ങ്ത് ട്രെ​യി​നി​ങ് വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​ത്. വി​വി​ധ ത​രം പേ​ശി​ക​ള്‍ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക​മാ​യി ത​ന്നെ ചെ​യ്യു​ന്ന​താ​ണ് ഇ​വ. ഫി​റ്റ്ന​സ് കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്ന് ട്രെ​യി​ന​റു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ത് പ​രി​ശീ​ലി​ക്കു​ന്ന​താ​ണ് ഉ​ചി​തം.

ഒ​രു ദി​വ​സ​ത്തെ വ്യാ​യാ​മം

നി​ര​ന്ത​ര​മാ​യ പ​രി​ച​ര​ണ​വും ശ്ര​ദ്ധ​യും ആ​വ​ശ്യ​മു​ള്ള ഒ​ന്നാ​ണ് ശ​രീ​ര​ത്തി​ന്‍റെ ഫി​റ്റ്ന​സ്. അ​തു​കൊ​ണ്ടു ത​ന്നെ ആ​ഴ്ച​യി​ല്‍ ആ​റു ദി​വ​സ​മെ​ങ്കി​ലും വ്യാ​യാ​മം ചെ​യ്യേ​ണ്ട​തു​ണ്ട്. ഒ​രു ദി​വ​സം വി​ശ്ര​മ​ത്തി​നാ​യി മാ​റ്റി​വെ​ക്കാം. കു​റ​ഞ്ഞ​ത് 30-40 മി​നി​റ്റ് വ്യാ​യാ​മം ചെ​യ്യാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. എ​ന്നാ​ല്‍, പ​തി​വാ​യി വ്യാ​യാ​മം ചെ​യ്യു​ന്ന​വ​ര്‍ ഒ​രു മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ വ​ര്‍ക്ക്ഔ​ട്ട്‌ ചെ​യ്യാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. വ്യാ​യാ​മം സ്വ​യം ചെ​യ്യു​ക​യാ​ണെ​ങ്കി​ലും ഫി​റ്റ്ന​സ് കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണെ​ങ്കി​ലും ചി​ല കാ​ര്യ​ങ്ങ​ള്‍ ഉ​റ​പ്പ് വ​രു​ത്ത​ണം.

വാം ​അ​പ് എ​ക്സ​സൈ​സു​ക​ളോ​ടെ ആ​രം​ഭി​ച്ച് സ്ട്രെ​ച്ചി​ങ് ചെ​യ്ത ശേ​ഷം മാ​ത്ര​മാ​ണ് വ​ലി​യ വ​ര്‍ക്ക്ഔ​ട്ടു​ക​ളി​ലേ​ക്ക് ക​ട​ക്കേ​ണ്ട​ത്. ശ​രീ​ര​ത്തി​ലെ ര​ക്ത​യോ​ട്ടം മെ​ച്ച​പ്പെ​ടു​ത്താ​നും പേ​ശി​ക​ള്‍ക്ക് അ​യ​വ് വ​രു​ത്താ​നും വാം ​അ​പ്, സ്ട്രെ​ച്ചി​ങ് എ​ക്സ​സൈ​സു​ക​ള്‍ സ​ഹാ​യി​ക്കും.

ശേ​ഷം എ​യ​റോ​ബി​ക് എ​ക്സ​സൈ​സു​ക​ള്‍ ചെ​യ്യാം. ഇ​തി​ന് ശേ​ഷം മാ​ത്ര​മാ​ണ് പ​വ​ര്‍ ട്രെ​യി​നി​ങ് വ​ര്‍ക്ക് ഔ​ട്ടു​ക​ളി​ലെ​ക്ക് ക​ട​ക്കേ​ണ്ട​ത്. വ്യാ​യാ​മം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് എ​പ്പോ​ഴും സ്ട്രെ​ച്ചി​ങ് എ​ക്സ​സൈ​സു​ക​ള്‍ ചെ​യ്തു​കൊ​ണ്ടാ​യി​രി​ക്ക​ണം.

ഈ ​തെ​റ്റു​ക​ള്‍ ചെ​യ്യ​രു​ത്

ഓ​രോ​രു​ത്ത​ര്‍ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ല്‍ രാ​വി​ലെ​യോ വൈ​കീ​ട്ടോ വ്യാ​യാ​മം ചെ​യ്യാം. രാ​വി​ലെ ഭ​ക്ഷ​ണ​ത്തി​ന് മു​മ്പ് വ്യാ​യാ​മം ചെ​യ്യു​ന്ന​ത് മി​ക​ച്ച ഓ​പ്ഷ​നാ​ണ്. മ​റ്റേ​തെ​ങ്കി​ലും സ​മ​യ​മാ​ണ് വ്യാ​യാ​മ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ങ്കി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച് ര​ണ്ടു മ​ണി​ക്കൂ​ര്‍ ഇ​ട​വേ​ള​ക്ക് ശേ​ഷം മാ​ത്രം ചെ​യ്യു​ന്ന​താ​ണ്‌ ന​ല്ല​ത്. ഭ​ക്ഷ​ണം ക​ഴി​ച്ച ഉ​ട​ന്‍ വ്യാ​യാ​മം ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ അ​ത് മ​റ്റു ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ക്ക് വ​ഴി​വെ​ക്കും.സാ​ധാ​ര​ണ വ്യാ​യാ​മം ശീ​ലി​ക്കാ​ത്ത​വ​ര്‍ വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ ഫി​റ്റ്ന​സ് ആ​ഗ്ര​ഹി​ക്കു​ക​യും മു​ന്നൊ​രു​ക്ക​മി​ല്ലാ​തെ വ​ലി​യ വ്യാ​യാ​മ​മു​റ​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യോ ഫി​റ്റ്ന​സ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി അ​മി​ത​മാ​യി വ്യാ​യാ​മം ചെ​യ്യു​ക​യോ ചെ​യ്യു​ന്ന​ത് വി​പ​രീ​ത ഫ​ലം ചെ​യ്യും. ഇ​ത് പേ​ശി​ക​ള്‍ക്ക് വി​വി​ധ ത​ര​ത്തി​ലു​ള്ള പ​രി​ക്കു​ക​ള്‍, മ​റ്റ് പ്ര​ശ്ന​ങ്ങ​ള്‍ എ​ന്നി​വ​ക്ക് വ​ഴി​യൊ​രു​ക്കും. ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ക്കാ​തി​രി​ക്കാ​ന്‍ കൃ​ത്യ​മാ​യ വാം ​അ​പ്, സ്ട്രെ​ച്ചി​ങ് വ്യാ​യാ​മ​ങ്ങ​ള്‍ എ​ന്നി​വ നി​ര്‍ബ​ന്ധ​മാ​യും ചെ​യ്യേ​ണ്ട​തു​ണ്ട്. ശ​രീ​രം വ്യാ​യാ​മ​രീ​തി​ക​ളോ​ട് ഇ​ണ​ങ്ങും വ​രെ വാം ​അ​പ്, സ്ട്രെ​ച്ചി​ങ് വ്യാ​യാ​മ​രീ​തി​ക​ള്‍ മാ​ത്ര​മാ​യി ചെ​യ്യു​ന്ന​തും ഗു​ണ​ക​ര​മാ​ണ്. ഇ​തി​ന് ശേ​ഷം മാ​ത്രം ശ​രി​യാ​യ വ​ര്‍ക്ക്ഔ​ട്ടു​ക​ള്‍ ചെ​യ്തു​തു​ട​ങ്ങു​ന്ന​താ​ണ് ന​ല്ല​ത്. ഓ​രോ ദി​വ​സ​വും വ​ര്‍ക്ക്ഔ​ട്ടു​ക​ള്‍ പ​തി​യെ വ​ര്‍ധി​പ്പി​ച്ച് ക്ര​മേ​ണ പൂ​ര്‍ണ​മാ​യ വ്യാ​യാ​മ ഷെ​ഡ്യൂ​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് ആ​രോ​ഗ്യ​ക​ര​മാ​യ രീ​തി.

രോ​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ ശ്ര​ദ്ധി​ക്ക​ണം

കൊ​റോ​ണ​റി ഹാ​ര്‍ട്ട് ഡി​സീ​സ് അ​ല്ലെ​ങ്കി​ല്‍ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ ഗു​രു​ത​ര​മാ​യ ആ​ളു​ക​ള്‍ ചി​ല വ്യാ​യാ​മ രീ​തി​ക​ള്‍ ഒ​ഴി​വാ​ക്കേ​ണ്ട​തു​ണ്ട്. ഇ.​സി.​ജി വ്യ​തി​യാ​നം, ഹൃ​ദ​യ​മി​ടി​പ്പ്‌, ര​ക്ത​ത്തി​ല്‍ അ​ണു​ബാ​ധ തു​ട​ങ്ങി​യ അ​വ​സ്ഥ​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ വ്യാ​യാ​മം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് തീ​ര്‍ച്ച​യാ​യും വി​ദ​ഗ്ധ നി​ർ​ദേ​ശം തേ​ട​ണം. ര​ക്ത​സ​മ്മ​ർ​ദം, സ്ട്രോ​ക്ക്, സ​ന്ധി​രോ​ഗ​ങ്ങ​ള്‍, പ്ര​മേ​ഹം, അ​ർ​ബു​ദം പോ​ലു​ള്ള ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍ നി​ര്‍ബ​ന്ധ​മാ​യും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം വ്യാ​യാ​മം ചെ​യ്ത് തു​ട​ങ്ങേ​ണ്ട​താ​ണ്.

രോ​ഗ​ത്തി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ കൃ​ത്യ​മാ​യി നി​ര്‍ണ​യി​ച്ച ശേ​ഷം മാ​ത്ര​മേ ഇ​ത്ത​ര​ക്കാ​ര്‍ക്ക് ചെ​യ്യാ​വു​ന്ന ആ​യാ​സ​ര​ഹി​ത​മാ​യ വ്യാ​യാ​മ​ങ്ങ​ള്‍ നി​ര്‍ദേ​ശി​ക്കാ​ന്‍ സാ​ധി​ക്കൂ. രോ​ഗ​ത്തി​ന്‍റെ ഗു​രു​ത​ര ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​ര്‍ അ​നു​യോ​ജ്യ​മ​ല്ലാ​ത്ത വ​ര്‍ക്ക്ഔ​ട്ടു​ക​ള്‍ ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. രോ​ഗ​മു​ള്ള​വ​ര്‍ക്ക് മാ​ത്ര​മ​ല്ല, ഓ​രോ വ്യ​ക്തി​യു​ടെ​യും ആ​രോ​ഗ്യ​സ്ഥി​തി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലു​ള്ള വ്യാ​യാ​മ രീ​തി​ക​ള്‍ പ്ര​ത്യേ​ക​മാ​യി ത​ന്നെ ക​ണ്ടെ​ത്തു​ക​യാ​ണ് ന​ല്ല​ത്. അ​തു​കൊ​ണ്ടു​ത​ന്നെ സ്ഥി​ര​മാ​യ വ്യാ​യാ​മം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് എ​ല്ലാ​വ​രും വി​ദ​ഗ്ധ നി​ർ​ദേ​ശം തേ​ടു​ന്ന​ത് ഗു​ണ​ക​ര​മാ​ണ്. ര​ക്ത​സ​മ​ർ​ദം, പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ള്‍ തു​ട​ങ്ങി​യ​വ വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​ര്‍ക്ക് പ്ര​ത്യേ​ക വ്യാ​യാ​മം​ത​ന്നെ നി​ര്‍ദേ​ശി​ക്കേ​ണ്ട​തു​ണ്ട്. പ്രാ​യ​ക്കൂ​ടു​ത​ല്‍, വി​വി​ധ അ​സു​ഖ​ങ്ങ​ള്‍ എ​ന്നി​വ​യു​ള്ള​വ​ര്‍ നി​ര്‍ബ​ന്ധ​മാ​യും വ്യാ​യാ​മ​ങ്ങ​ള്‍ ചെ​യ്തു​തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ഒ​രു ഫി​സി​യാ​ട്രി​സ്റ്റി​നെ സ​മീ​പി​ക്കേ​ണ്ട​തു​ണ്ട്. പ്രാ​യ​ക്കൂ​ടു​ത​ലു​ള്ള​വ​ര്‍ക്ക് മി​ത​മാ​യ വ്യാ​യാ​മ​രീ​തി​ക​ള്‍ മാ​ത്ര​മാ​ണ് അ​നു​യോ​ജ്യം. അ​സ്ഥി​ക​ള്‍ക്കും പേ​ശി​ക​ള്‍ക്കും അ​മി​ത ആ​യാ​സം വ​രു​ന്ന വ്യാ​യാ​മ​ങ്ങ​ള്‍ ന​ല്ല​ത​ല്ല. വി​ദ​ഗ്ധ നി​ർ​ദേ​ശ​ത്തോ​ടെ മാ​ത്രം വ്യാ​യാ​മം തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

ഭ​ക്ഷ​ണ നി​യ​ന്ത്ര​ണം പ്ര​ധാ​നം

മു​തി​ര്‍ന്ന ഒ​രാ​ളു​ടെ ഫി​റ്റ്ന​സ് നി​ല​നി​ര്‍ത്തു​ന്ന​തി​ല്‍ വ്യാ​യാ​മ​ത്തോ​ടൊ​പ്പം ഭ​ക്ഷ​ണ നി​യ​ന്ത്ര​ണ​വും അ​ത്യാ​വ​ശ്യ​മാ​ണ്. എ​പ്പോ​ഴും ഗ്ലൈ​സ​മി​ക് ഇ​ന്‍ഡ​ക്സ്‌ കു​റ​ഞ്ഞ ആ​ഹാ​ര​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍കാം. അ​രി ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ച് ഗോ​ത​മ്പ്, റാ​ഗി, നാ​രു​ക​ള്‍, പ്രോ​ട്ടീ​ന്‍ എ​ന്നി​വ​യു​ള്ള ഭ​ക്ഷ​ണ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍കാം. കൂ​ടു​ത​ല്‍ ക​ലോ​റി അ​ട​ങ്ങി​യ ബേ​ക്ക​റി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ അ​ള​വും കു​റ​ക്ക​ണം.

Tags:    
News Summary - health and fitness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.