തിരുവനന്തപുരം: വാക്സിനേഷനുശേഷവും കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകൾ ആരോഗ്യവകുപ്പ് ശേഖരിക്കുന്നു. ഒന്നാം ഡോസ് സ്വീകരിച്ച ശേഷമുണ്ടായ കോവിഡ് മരണങ്ങളും രണ്ടാം ഡോസ് സ്വീകരിച്ച ശേഷമുണ്ടായ കോവിഡ് മരണങ്ങളുമാണ് േശഖരിക്കുന്നത്.
മേയ്, ജൂൺ, ജൂലൈ മാസങ്ങളിലെ കണക്കുകൾ അടിയന്തരമായി നൽകാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഗൊബ്രഗഡെ നിർദേശം നൽകി. പകർച്ചവ്യാധി നിയന്ത്രണവിഭാഗം കോഒാഡിനേറ്റർമാർ മെഡിക്കൽ കോളജ് തലത്തിൽ വിവരശേഖരണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം.
ഒന്നും രണ്ടും വാക്സിൻ സ്വീകരിച്ച ശേഷവും കോവിഡ് ബാധിച്ച് ഗുരുതരമായി മരണങ്ങൾ ചില സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. ചില ആശുപത്രികളിൽ ഗുരുതരാവസ്ഥയിൽ രോഗികൾ കഴിയുന്നുമുണ്ട്. ഇതിനു പുറമെ ഒാരോ മാസത്തെയും വാക്സിനേഷെൻറ കണക്കുകളും വാക്സിൻ സ്വീകരിച്ചവരിലെ കോവിഡ് രോഗമുക്തിയും ശേഖരിക്കുന്നു.
രണ്ട് വാക്സിനും സ്വീകരിച്ചവരൊഴികെ, ഇനി എത്രപേർ വാക്സിൻ സ്വീകരിക്കാനുണ്ടെന്ന വിവരങ്ങളും ശേഖരിക്കുന്നു. കൂടാതെ, ആദ്യ ഡോസ് സ്വീകരിച്ചവരിലെയും രണ്ടാം ഡോസ് സ്വീകരിച്ചവരിലെയും രോഗമുക്തി എത്രയെന്നുള്ള കണക്കുകളും പ്രത്യേകം തയാറാക്കിനൽകാനും നിർദേശം നൽകിയിട്ടുണ്ട്. മേയ്, ജൂൺ, ജൂലൈ മാസങ്ങളിലെ കോവിഡ് ഇതര രോഗങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ കണക്കുകളും അവരിൽ എത്ര പേർ ഒന്നാം ഡോസും എത്ര പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചെന്നത് സംബന്ധിച്ചും വിവരങ്ങൾ ശേഖരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.