ന്യൂഡൽഹി: വാക്സിനേഷൻ ക്യാമ്പെയിനുകൾ തീവ്രമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇന്ദ്രധനുഷ് 4.0 ദൗത്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ തിങ്കളാഴ്ച തുടക്കം കുറിച്ചു. വാക്‌സിനേഷൻ കവറേജ് 90 ശതമാനത്തിലേക്ക് എത്തിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും ഈ ദൗത്യം പൂർത്തീകരിക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും കൂട്ടായ പരിശ്രമം നടത്തണമെന്നും ചടങ്ങിൽ ആരോഗ്യമന്ത്രി പറഞ്ഞു.
ഇതുവരെ രാജ്യത്ത് 170 കോടി കോവിഡ് വാക്സിനുകൾ നൽകിയതായി മാണ്ഡവ്യ അറിയിച്ചു. ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ഒരേ പോലെ സ്വീകരിക്കാവുന്ന വാക്സിന്‍ യജ്ഞത്തിനാണ് പ്രധാനമന്ത്രി ഇന്ദ്രധനുഷിലൂടെ തുടക്കമിട്ടതെന്നും വാക്‌സിനുകൾ കുട്ടികളെയും ഗർഭിണികളെയും വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു. നേരത്തെ 43 ശതമാനമായിരുന്ന വാക്സിനേഷൻ ഇപ്പോൾ 76 ശതമാനത്തിലെത്തിയെന്നും മന്ത്രി അറിയിച്ചു.
നവജാതശിശുക്കളെ പോളിയോ പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനും അവരുടെ ഭാവി സുരക്ഷിതമാക്കാനും അവർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു. ഒരു തുള്ളി പോളിയോ വാക്സിന് ഒരു ജീവൻ രക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.