ദോഹ: പൊതുജനങ്ങളിൽ ആരോഗ്യകരമായി ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘സ്റ്റാർട്ട് നൗ’കാമ്പയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം. ഹമദ് മെഡിക്കല്‍ കോര്പറേഷന് (എച്ച്.എം.സി), പ്രാഥമികാരോഗ്യ പരിചരണ കോര്പറേഷന് (പി.എച്ച്.സി.സി) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പൊതുജനാരോഗ്യ മന്ത്രാലയം കാമ്പയിൽ നടത്തുന്നത്. ജീവിതശൈലി ക്രമീകരിച്ച്, ആരോഗ്യകരമായ ഭക്ഷണവും ശരീരത്തിനാവശ്യമായ വ്യായാമവും ഉറപ്പാക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ ഉപയോഗം കുറച്ച് ഭക്ഷണകാര്യത്തില്‍ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകള്‍ നടത്താനും ഭക്ഷ്യലേബലുകള് എങ്ങനെ കൃത്യമായി വായിക്കാം എന്നും ജനങ്ങളെ സഹായിക്കുകയാണ് നാലാംഘട്ടത്തിന്റെ ലക്ഷ്യം.
അന്താരാഷ്ട്ര പോഷകാഹാര മാസം എന്ന നിലയിലാണ് മാർച്ചിൽ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ഗള്‍ഫ് പോഷകാഹാര വാരാചരണവും ഈ മാസം ഏഴ് മുതല്‍ 13 വരെയാണ്. കാമ്പയിനിന്റെ ഭാഗമായി മന്ത്രാലയത്തിന്റെയും എച്ച്.എം.സി, പി.എച്ച്.സി.സിയുടെയും സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ബോധവത്കരണ സന്ദേശങ്ങളും വിഡിയോകളും പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.