രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. ആകെ 862 കോവിഡ് കേസുകളാണ് ഇന്ത്യയിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ആറുമാസത്തിനിടെ ഇതാദ്യമായാണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇത്രയും കുറവുണ്ടാവുന്നത്. തിങ്കളാഴ്ച രാജ്യത്ത് 1334 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ വിവരങ്ങളനുസരിച്ച് നിലവിൽ 22,549 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,786 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ത്യയിൽ ഇതുവരെ 4,46,44,938 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് കാരണം രാജ്യത്ത് അഞ്ച് ലക്ഷത്തിലധികം ആളുകൾ മരിച്ചിട്ടുണ്ട്. 22,549 പേർക്ക് രോഗം ഭേദമായതോടെ നിലവിലെ രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്. ഇന്ത്യയിൽ 12നും -14നും ഇടയിൽ പ്രായമുളളവരിൽ 4.12 കോടി പേർ വാക്സിന്‍റെ ആദ്യ ഡോസും 3.23 പേർ സെക്കന്‍ഡ് ഡോസും എടുത്തിട്ടുണ്ട്. അതേസമയം, 15നും 18നും ഇടയിൽ പ്രായമുള്ളവരിൽ വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത് 6.20 കോടി പേരാണ്. 5.33 കോടി ആളുകൾ സെക്കൻഡ് ഡോസ് എടുക്കുകയും ചെയ്തിട്ടുണ്ട്. 

Tags:    
News Summary - India sees lowest Covid daily tally in six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.