ഡെല്‍റ്റ വകഭേദത്തിനെതിരെ തങ്ങളുടെ ഒറ്റഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

വാഷിങ്ടണ്‍ ഡി.സി: കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ തങ്ങളുടെ ഒറ്റഡോസ് വാക്‌സിന്‍ ഫലപ്രദമാണെന്ന് അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ശക്തവും നീണ്ടുനില്‍ക്കുന്നതുമായ പ്രതിരോധ ശേഷി ഉല്‍പ്പാദിപ്പിക്കാന്‍ ഒറ്റഡോസ് വാക്‌സിന് സാധിക്കുന്നുണ്ടെന്നാണ് അവകാശവാദം.

എട്ട് മാസത്തെ പഠനത്തില്‍ നിന്നും വാക്‌സിന്‍ 85 ശതമാനം ഫലപ്രദമാണെന്നാണ് കമ്പനി പറയുന്നത്. മരണവും ആശുപത്രി വാസം ആവശ്യമായ ഗുരുതരാവസ്ഥയും ഒഴിവാക്കാന്‍ വാക്‌സിന് സാധിക്കുമെന്നും പറയുന്നു.

വൈറസിന്റെ ബീറ്റ വകഭേദത്തേക്കാള്‍ കൂടുതലായി ഡെല്‍റ്റ വകഭേദത്തിനെതിരെ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കും.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റഡോസ് വാക്‌സിന് ഫെബ്രുവരിയില്‍ അമേരിക്കയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

Tags:    
News Summary - J&J’s says its single-shot Covid-19 vaccine shows strong activity against Delta variant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.