ഇന്ന്​ കോവിഡ് ബാധിച്ചതിൽ 3,548 പേർ വാക്​സിനെടുത്തവർ; 1897 പേര്‍ എടുത്തില്ല

തിരുവനന്തപുരം: ഇന്ന്​ കോവിഡ്​ സ്​ഥിരീകരിച്ചവരിൽ 3,548 പേർ വാക്​സിനെടുത്തവരാണെന്ന്​ ആരോഗ്യമന്ത്രി വീണ ജോർജ്​ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതിൽ 1077 പേര്‍ ഒരു ഡോസ് വാക്‌സിനും 2471 പേര്‍ രണ്ടു ഡോസ് വാക്‌സിനുമാണ്​ എടുത്തത്​.

ആകെ 6,409 പേർക്കാണ്​ ചൊവ്വാഴ്ച രോഗം സ്​ഥിരീകരിച്ചത്​. ഇവരിൽ 5,445 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. എന്നാൽ, 1897 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്​തി​ട്ടില്ല. അണുബാധയില്‍നിന്നും ഗുരുതര അസുഖത്തില്‍നിന്നും കോവിഡ് വാക്‌സിൻ ആളുകളെ സംരക്ഷിക്കുമെന്ന്​ മന്ത്രി അറിയിച്ചു. ആശുപത്രിവാസത്തിന്‍റെയും മരണത്തിന്‍റെയും സാധ്യത ഗണ്യമായി കുറയ്ക്കും.

ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ്​ രോഗികളുടെ എണ്ണം കുറഞ്ഞു

കഴിഞ്ഞ ഒരാഴ്ച ഓക്‌സിജന്‍ കിടക്കകളും ഐസിയുവും ഉപയോഗിക്കുന്ന കോവിഡ്​ രോഗികളുടെ എണ്ണം കുറഞ്ഞു. ശരാശരി 74,976 പേരാണ്​ ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 6 വരെയുള്ള കാലയളവില്‍ ചികിത്സയിലുണ്ടായിരുന്നത്​. ഇതിൽ 1.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്ക വേണ്ടിവന്നത്​. 1.4 ശതമാനം പേര്‍ക്ക് ഐസിയുവും ആവശ്യമായി വന്നു.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 7806 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 14 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്.

നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്‍റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണത്തിലും മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞു. ചികിത്സയിലുള്ള രോഗികളിൽ 25 ശതമാനവും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 12 ശതമാനവുമാണ്​ കുറവ്​. ഫീല്‍ഡ് ആശുപത്രികള്‍ (42%), ഐസിയു (10%), വെന്‍റിലേറ്റര്‍ (6%), ഓക്‌സിജന്‍ കിടക്കകള്‍ (20%) എന്നിങ്ങനെയാണ്​ മറ്റുള്ള രോഗികളുടെ എണ്ണത്തിൽ വന്ന കുറവ്​. ആശുപത്രിവാസത്തിന്‍റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട് 285, ഇടുക്കി 242, ആലപ്പുഴ 225, മലപ്പുറം 155, വയനാട് 118, കാസര്‍ഗോഡ് 102 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,732 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,21,995 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5737 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 412 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 71,020 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ആകെ മരണം 34,362

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 47 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 337 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 34,362 ആയി.

6319 പേര്‍ക്ക്​ രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6319 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 908, കൊല്ലം 609, പത്തനംതിട്ട 385, ആലപ്പുഴ 281, കോട്ടയം 651, ഇടുക്കി 284, എറണാകുളം 1022, തൃശൂര്‍ 98, പാലക്കാട് 358, മലപ്പുറം 365, കോഴിക്കോട് 695, വയനാട് 252, കണ്ണൂര്‍ 304, കാസര്‍ഗോഡ് 107 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 71,020 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,21,312 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Tags:    
News Summary - kerala covid: 3,548 are vaccinated, 1897 unvaccinated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.