തിരുവനന്തപുരം: കോവിഡ് രൂക്ഷതയിലും മരണങ്ങൾ പിടിച്ചുനിർത്താനായെന്ന അവകാശവാദം പൊള്ളയാണെന്ന് തെളിയിച്ച് മരണസംഖ്യയിൽ കേരളം രാജ്യത്ത് രണ്ടാമത്.
കർണാടകയെ മറികടന്നാണ് കേരളം മുന്നിലെത്തിയത്. മഹാരാഷ്ട്രയാണ് കോവിഡ് മരണങ്ങളിൽ മുന്നിൽ. 1,40,891 കോവിഡ് മരണങ്ങളാണ് മഹാരാഷ്ട്രയിൽ ഇതുവരെ സംഭവിച്ചത്. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കർണാടകയിൽ ഇതുവരെ 38,193 മരണങ്ങൾ സംഭവിച്ചു.
ശനിയാഴ്ചവരെ കേരളത്തിൽ 39,676 മരണങ്ങളാണ് റിപ്പോർട്ട് ചെയ്ത്. കേരളത്തിൽ ഉൾപ്പെടുത്താൻ വിട്ടുപോയതും ഇപ്പോൾ സുപ്രീംകോടതി ഉത്തരവ് പ്രകാരം അപ്പീൽ നൽകുന്നതുമായ മരണങ്ങൾ ദിനംപ്രതി പെരുകിയതാണ് മരണസംഖ്യ കുത്തനെ ഉയരാൻ കാരണം. ഇതെല്ലാം ആദ്യഘട്ടത്തിൽ കോവിഡ് പട്ടികയിൽ നിന്ന് മറച്ചുവെച്ച മരണങ്ങളുമാണ്. ഒരുമാസത്തിനിടെ 8684 അധികമരണങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള തീരുമാനത്തിന് പിന്നാലെയാണ് പട്ടികയിൽപെടാത്ത കോവിഡ് മരണങ്ങൾ കൂട്ടത്തോടെ പുറത്തുവന്നുതുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.