തളിക്കുളം: കേരളം ആരോഗ്യരംഗത്ത് രാജ്യത്തിന് മാതൃകയാണെന്നും സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുമെന്നും മന്ത്രി വീണ ജോർജ്. തളിക്കുളം ഗ്രാമപഞ്ചായത്തിൽ പുന്നച്ചോട് നിർമിച്ച ആയുർവേദ - ഹോമിയോ ഡിസ്പെൻസറി കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അലോപ്പതി സബ് സെന്ററിന് സമീപമാണ് ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ആയുർവേദ - ഹോമിയോ ഡിസ്പെൻസറി.
ഗീത ഗോപി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷവും തളിക്കുളം പഞ്ചായത്തിന്റെ 25 ലക്ഷവും ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. മെഡിക്കൽ ഓഫിസർ റൂം, ആയുർവേദ ഡിസ്പെൻസറിക്ക് ആവശ്യമായ കിച്ചൻ, സ്റ്റോർ റൂം, ഫീഡിങ് റൂം, ബാത്റൂം എന്നിവ ഉൾപ്പെടുന്നതാണ് ആയുർവേദ - ഹോമിയോ ഡിസ്പെൻസറികൾ.
സി.സി. മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അഹമ്മദ്, തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത, തളിക്കുളം പഞ്ചായത്ത് സെക്രട്ടറി ജെ. സുധ, ജനപ്രതിനിധികളായ എ.കെ. ബാബു.
എം.എ. മെഹബൂബ്, ബുഷ്റ അബ്ദുന്നാസർ, പി.കെ. അനിത, വി. കല, ലിന്റ സുഭാഷ് ചന്ദ്രൻ, സിംഗ് വാലത്ത്, കെ.കെ. സൈനുദ്ദീൻ, ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, ഡി.എം.ഒമാരായ പി.ആർ. സലജ കുമാരി, ലീന റാണി, ഡി.പി.എമ്മാരായ എം.എസ്. നൗഷാദ്, ടി.വി. റോഷ്, മെഡിക്കൽ ഓഫിസർമാരായ ലിറ്റി ടോം, വി.സി. കിരൺ, മറ്റു ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ആശാപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.