കുവൈത്ത് സിറ്റി: ആരോഗ്യമേഖലയിലെ വൈദഗ്ധ്യം കൈമാറ്റംചെയ്യാനും പങ്കാളിത്തം വർധിപ്പിക്കാനും ലക്ഷ്യമിട്ട് കുവൈത്ത് ഓയിൽ കമ്പനിയുമായി (കെ.ഒ.സി) കുവൈത്ത് സർവകലാശാലയുടെ മെഡിക്കൽ സയൻസസ് സെന്റർ ധാരണപത്രം ഒപ്പുവെച്ചു. ആരോഗ്യമേഖലയിലെ മെഡിക്കൽ, സേവന, ഗവേഷണമൂല്യങ്ങളുടെ താൽപര്യങ്ങളെ യൂനിവേഴ്സിറ്റി പിന്തുണക്കുന്നതായി ധാരണപത്രത്തിൽ ഒപ്പുവെച്ചതിനുശേഷം യൂനിവേഴ്സിറ്റി ആക്ടിങ് ഡയറക്ടർ ഡോ. ഫയീസ് അൽ ദേഫിരി പറഞ്ഞു.
വൈദഗ്ധ്യം കൈമാറ്റംചെയ്യുന്നതിലൂടെയും മികച്ച കമ്യൂണിറ്റി സേവനങ്ങൾ നൽകുന്നതിലൂടെയും ആരോഗ്യ സംരക്ഷണ സംവിധാനം വികസിപ്പിക്കാനാണ് ധാരണപത്രം ലക്ഷ്യമിടുന്നതെന്ന് മെഡിക്കൽ സയൻസസ് സെന്ററിന്റെ യൂനിവേഴ്സിറ്റി ആക്ടിങ് വൈസ് ഡയറക്ടർ ഡോ. ഒസാമ അൽ സയീദ് പറഞ്ഞു. സംയുക്ത സഹകരണം പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള സർവകലാശാലയുടെ പ്രതിബദ്ധതയാണ് കരാർ പ്രതിഫലിപ്പിക്കുന്നതെന്ന് കെ.ഒ.സി അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഖുസെ അൽ അമെർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.