ന്യൂഡൽഹി: കോവിഡ് ഭീതി തുടരുന്ന സാഹചര്യത്തിൽ ആശുപത്രികൾ പ്രതിരോധത്തിന് സജ്ജമാണോ എന്ന് വിലയിരുത്തുന്നതിനായി നടത്തുന്ന മോക്ഡ്രിൽ രാജ്യത്ത് പുരോഗമിക്കുന്നു. സഫ്ദർജംഗ് ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മോക്ഡ്രിൽ അവലോകനം ചെയ്തു. രാജ്യത്തും കോവിഡ് കേസുകൾ ഉയർന്നേക്കാമെന്നും ആശുപത്രികൾ കോവിഡ് ചികിത്സക്ക് എത്രത്തോളം സജ്ജമാണെന്ന് മനസിലാക്കാനാണ് മോക്ഡ്രിൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
'നമ്മുടെ ആശുപത്രികൾ കോവിഡ് ചികിത്സക്ക് എത്രത്തോളം സജ്ജമാണെന്ന് അറിയേണ്ടതുണ്ട്. ലോകത്ത് കോവിഡ് കേസുകൾ ഉയരുകയാണ്, ഇന്ത്യയിലും കോവിഡ് വർധിച്ചേക്കാം. അതുകൊണ്ടുതന്നെ അശുപത്രികളിൽ ഉപകരണങ്ങൾ, മാനവശേഷി, മറ്റ് ക്രമീകരണങ്ങൾ എന്നിവ സജ്ജമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രി തയ്യാറായിരിക്കുന്ന രീതിയിൽ, മറ്റ് ആശുപത്രികളും തയ്യാറാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.'-മൻസുഖ് മാണ്ഡവ്യ പറഞ്ഞു. അതത് സംസ്ഥാനങ്ങളിലെ മോക്ഡ്രില്ലുകൾ സംസ്ഥാന ആരോഗമന്ത്രിമാർ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.