representational image

ചികിൽസാ പിഴവ്​: ഡോക്​ടർമാർക്ക്​ പരമാവധി ശിക്ഷ നൽകണമെന്ന്​

മനാമ: ചികിത്സപ്പിഴവ്​ മൂലം രോഗി മരിക്കാനിടയായ സംഭവത്തിലുൾ​പ്പെട്ട രണ്ടു​ ഡോക്​ടർമാർക്ക്​ പരമാവധി ശിക്ഷ നൽകണമെന്ന്​ പബ്ലിക്​ പ്രോസിക്യൂഷൻ അംഗം ആവശ്യപ്പെട്ടു. ഏൽപിക്കപ്പെട്ട ജോലി ചെയ്യുന്നതിൽ വീഴ്ച വരുത്തിയത്​ ഒരു രോഗിയുടെ മരണത്തിന്​ കാരണമായെന്നാണ്​ കണ്ടെത്തൽ. ഒരു സ്വകാര്യ ആശുപത്രിയിൽ മൂക്കിൽ നടത്തിയ ഓപറേഷനെ തുടർന്നാണ്​ രോഗി മരിച്ചത്​. കഴിഞ്ഞ ജൂണിലാണ്​ 29കാരനായ രോഗി മരിക്കാനിടയായ സംഭവമുണ്ടായത്​. 

Tags:    
News Summary - Medical- malpractice-Doctors should be given maximum punishment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.