വാനരവസൂരി; ഏഴുവയസ്സുള്ള കുട്ടിയുടെ പരിശോധനഫലം ഇന്ന് ലഭിച്ചേക്കും

പയ്യന്നൂർ: വാനരവസൂരി ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഏഴുവയസ്സുകാരിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യു.കെയിൽനിന്ന് എത്തിയ കുട്ടിയെയാണ് ഞായറാഴ്ച രാത്രി ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിശോധനക്കയച്ച സ്രവസാമ്പിളിന്റെ ഫലം ബുധനാഴ്ച കിട്ടിയേക്കും. കുട്ടിക്കൊപ്പം വിദേശത്തുനിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

കുട്ടിയായതിനാൽ പ്രത്യേക ശ്രദ്ധയോടെയാണ് പരിചരിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Tags:    
News Summary - Monkeypox; The test result of the seven-year-old child may be available today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.