റഷ്യയിൽ കോവിഡ്​ ഉയരുന്നു; മോസ്​കോ ഭാഗികമായി അടച്ചു

മോസ്​കോ: റഷ്യയിൽ കോവിഡ്​ രോഗികളുടെ എണ്ണവും മരണനിരക്കും കുത്തനെ ഉയരുന്നു. സ്വന്തംനിലക്ക്​ തന്നെ വാക്​സിൻ വികസിപ്പിച്ചിട്ടും റഷ്യയിൽ പ്രതിരോധ കുത്തിവെപ്പ്​ എടുത്തവരുടെ എണ്ണം താരതമ്യേന കുറവാണ്​.

ആകെ ജനസംഖ്യയിൽ 32 ശതമാനം ആളുകൾ മാത്രമാണ്​ വാക്​സിനേഷൻ പൂർത്തിയാക്കിയത്​. 24 മണിക്കൂറിനിടെ രാജ്യത്ത്​ 40,096 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1159 പേർ രോഗബാധിതരായി മരിക്കുകയും ചെയ്​തു. തുടർന്ന്​ ലോക്​ഡൗൺ ഉൾപ്പെടെയുള്ള ശക്തമായ പ്രതിരോധ നടപടികൾക്കൊരുങ്ങുകയാണ്​ രാജ്യം.

ആദ്യപടിയായി മോസ്​കോ നഗരം നവംബർ ഏഴുവരെ ഭാഗികമായി അടച്ചു. അവശ്യ സർവിസുകൾക്ക്​ മാത്രമാണ്​ നിയന്ത്രണമില്ലാത്തത്​. റസ്​റ്റാറൻറുകളും സ്​പോർട്​സ്​ കേന്ദ്രങ്ങളും സ്​കൂളുകളും അടച്ചു. ഭക്ഷണസാധനങ്ങളും മരുന്നും വിൽക്കുന്ന കടകൾക്ക്​ മാത്രമാണ്​ പ്രവർത്തനാനുമതി.

Tags:    
News Summary - Moscow shuts down as Russia sees record corona virus cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.