ന്യൂഡൽഹി: ചികിത്സ ഫലപ്രദമാണോയെന്നറിയാനും നവീന മരുന്നുകൾ ലഭിക്കുന്നുണ്ടോയെന്നറിയാനും ഭൂരിഭാഗം അർബുദരോഗികളും രണ്ടാമതൊരു വിദഗ്ധോപദേശം സ്വീകരിക്കുന്നതായി സർവേ റിപ്പോർട്ട്. സ്വകാര്യ ആശുപത്രികളിലെ 67 ശതമാനം രോഗികളും സർക്കാർ ആശുപത്രികളിലെ 33 ശതമാനം പേരും ഇത്തരത്തിൽ വിദഗ്ധോപദേശം സ്വീകരിച്ചതായി ഡൽഹി കേന്ദ്രമായ എൻ.ജി.ഒ കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷൻ നടത്തിയ സർവേയിൽ വ്യക്തമായി.
രാജ്യവ്യാപകമായി 1769 അർബുദ രോഗികൾക്കിടയിലാണ് സർവേ നടത്തിയത്. മാർച്ച് ഒന്ന് മുതൽ മേയ് 31വരെ ദേശീയ കാൻസർ ഹെൽപ് ലൈൻ നമ്പറായ 9355520202ലേക്ക് വിളിച്ചവരെയാണ് സർവേക്കായി തിരഞ്ഞെടുത്തത്.
ഏറ്റവും കൂടുതൽ വിളികളെത്തിയത് ഹൈദരാബാദിൽനിന്നാണെന്ന് ഫൗണ്ടേഷനിലെ മുതിർന്ന അർബുദ ചികിത്സ വിദഗ്ധൻ ഡോ. ആശിഷ് ഗുപ്ത പറഞ്ഞു. മീറത്ത്, മുംബൈ, ന്യൂഡൽഹി എന്നിവയാണ് തൊട്ടുപുറകിൽ. ഹെൽപ് ലൈൻ നമ്പർ തുടങ്ങിയതു മുതൽ പ്രതിദിനം 50ഓളം വിളികൾ എത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.