അതിതീവ്ര വ്യാപനശേഷിയുള്ള കോവിഡിന്റെ പുതിയ വകഭേദം ​ചൈനയിൽ കണ്ടെത്തി

ബീജിങ്: ​ഒമിക്രോണിന്റെ രണ്ട് ഉപ വകഭേദങ്ങൾ കൂടി ചൈനയിൽ കണ്ടെത്തി. BF.7, BA.5.1.7 എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. ഉയർന്ന വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദങ്ങളെന്നാണ് റിപ്പോർട്ട്. ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുന്നതിനിടെയാണ് പുതിയ വകഭേദങ്ങളുടെ കണ്ടെത്തൽ. ഒമിക്രോണിന്റെ BA.5.2.1ന്റെ ഉപ​വകഭേദമാണ് BF.7.

ഒക്ടോബർ നാലിന് യാന്റായ് ഷാഗോൺ നഗരങ്ങളിലാണ് BF.7 ആദ്യമായി റിപ്പോർട്ട് ചെയ്തത്. BA.5.1.7 ​ചൈനയുടെ മെയിൻ ലാൻഡിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ ഒമ്പതിലെ കണക്കു പ്രകാരം 1939 പേർക്കാണ് ചൈനയിൽ പ്രാദേശികമായ പകർച്ചയിലൂടെ കോവിഡ് ബാധിച്ചത്.

ആഗസ്റ്റ് 20ന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗബാധയാണിത്. കോവിഡിനെ തുരത്താൻ കൂട്ടപരിശോധന, അതിർത്തിയിലെ നിയന്ത്രണങ്ങൾ, ക്വാറന്റീൻ, ലോക്ഡൗൺ എന്നിവ ചൈന ഇപ്പോഴും തുടരുന്നുണ്ട്. നേരത്തെ ലോകാരോഗ്യ സംഘടനയും BF.7 ​കോവിഡ് വകഭേദത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - New ‘highly infectious’ COVID variants, BF.7 and BA.5.1.7 found in China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.