ആയഞ്ചേരി: നിപബാധിത പ്രദേശമായ മംഗലാട്ട് ക്വാറന്റീൻ അവസാനിക്കുന്നതുവരെ ജാഗ്രത തുടരും. നിപ വൈറസ് രോഗം വരുന്നതിനെക്കുറിച്ചും മുൻകരുതലിനെ കുറിച്ചുമുള്ള നിർദേശങ്ങൾ അടങ്ങിയ കൈപുസ്തകം വാർഡിലെ 397 വീടുകളിലും നൽകുന്നതിന്റെ ഉദ്ഘാടനം വാർഡ് അംഗം എ. സുരേന്ദ്രൻ നിർവഹിച്ചു.
ആരോഗ്യ വളന്റിയർമാർ വീടുകളിൽ എത്തിക്കുന്നതോടൊപ്പം ഡെങ്കിക്കൊതുകു നശീകരണ മാർഗനിർദേശങ്ങളും നൽകും. ആശാവർക്കർ റീന, മാലതി ഒന്തമ്മൽ, ദീപ തിയ്യർകുന്നത്ത്, സതി തയ്യിൽ, നിഷ മനത്താമ്പ്ര താഴകുനി, രഷില എള്ളോടി, ഷൈനി വെള്ളോടത്തിൽ, മേഘ പൊട്ടന്റവിട തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.