കുവൈത്തിൽ ഒ​മി​ക്രോ​ണ്‍ ഉ​പ​വ​ക​ഭേ​ദം; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: കോ​വി​ഡി​ന്റെ ഒ​മി​ക്രോ​ണ്‍ ഉ​പ​വ​ക​ഭേ​ദ​മാ​യ എ​ക​സ്.​ബി.​ബി- 1.5 രാ​ജ്യ​ത്ത് സ്ഥി​രീ​ക​രി​ച്ചു.

ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ന്നാ​ൽ, ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. രാ​ജ്യ​ത്തെ ആ​രോ​ഗ്യ​രം​ഗം സു​സ്ഥി​ര​മാ​ണ്. കാ​ലം ക​ഴി​യു​ന്തോ​റും വൈ​റ​സു​ക​ൾ​ക്ക് ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച് ദു​ർ​ബ​ല​മാ​കു​ന്ന​തി​നാ​ൽ പേ​ടി​ക്കാ​നി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, കോ​വി​ഡ് പ്ര​തി​രോ​ധ മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​നി, ഗു​രു​ത​ര ശ്വാ​സ​പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ള്ള രോ​ഗി​ക​ള്‍ ശ്ര​ദ്ധി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, കൈ ​ക​ഴു​കു​ക, സാ​നി​ൈ​റ്റ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​തി​ല്‍ അ​ലം​ഭാ​വം വ​രു​ത്ത​രു​ത്. പ​ക​ര്‍ച്ച​പ്പ​നി​ക്കെ​തി​രാ​യ സീ​സ​ണ​ല്‍ ഡോ​സും കോ​വി​ഡ് ബൂ​സ്റ്റ​ര്‍ ഡോ​സും പ്രാ​യ​മാ​യ​വ​ര്‍, വി​ട്ടു​മാ​റാ​ത്ത രോ​ഗ​മു​ള്ള​വ​ര്‍, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ര്‍ എ​ന്നി​വ​ര്‍ എ​ടു​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ഭ്യ​ര്‍ഥി​ച്ചു.

Tags:    
News Summary - Omicron subdivision in Kuwait; Health Ministry to be vigilant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.