തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി വാനരവസൂരി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 30കാരനായ രോഗബാധിതൻ മലപ്പുറത്ത് ചികിത്സയിലാണ്.
ജൂലൈ 27ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി.
സംസ്ഥാനത്ത് ഇതോടെ അഞ്ച് പേര്‍ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ആദ്യ രോഗിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
രാജ്യത്തെ ആദ്യ വാനര വസൂരി മരണം കഴിഞ്ഞ ദിവസം തൃശൂരിൽ സ്ഥിരീകരിച്ചിരുന്നു. ചാവക്കാട് പുന്നയൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച യുവാവിനാണ് വാനര വസൂരി സ്ഥിരീകരിച്ചത്. സ്രവസാമ്പിളുകൾ ആലപ്പുഴയിലെ വൈറോളജി ലാബിൽ പരിശോധിച്ചതിലൂടെയാണ് രോഗം കണ്ടെത്തിയത്.
വിദേശത്തായിരുന്ന ഇയാൾക്ക് അവിടെനിന്നുതന്നെ രോഗം ബാധിച്ചിരുന്നെന്നാണ് കണ്ടെത്തൽ. വിദേശത്തെ പരിശോധനയിൽ ഫലം പോസിറ്റിവ് ആയിരുന്നെന്ന റിപ്പോർട്ട് യുവാവ് മരിച്ച ദിവസമാണ് ചികിത്സിച്ച സ്വകാര്യ ആശുപത്രി അധികൃതർക്ക് ബന്ധുക്കൾ നൽകിയത്. ജൂലൈ 29ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് 30നാണ് മരിച്ചത്.
ജൂലൈ 21നാണ് യു.എ.ഇയിൽനിന്ന് എത്തിയത്. പനി ഉണ്ടായിരുന്നതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തി. മരിച്ച യുവാവിന് വിപുലമായ സമ്പർക്കം ഉണ്ടായിരുന്നതായാണ് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ പറയുന്നത്. 20 പേരാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.