ലണ്ടൻ: ഒ രക്തഗ്രൂപ്പുള്ളവർക്ക് കോവിഡ് രോഗബാധ സാധ്യത കുറവാെണന്ന് പുതിയ പഠനം. ബ്ലഡ് അഡ്വാൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച രണ്ട് പഠനത്തിലാണ് കോവിഡ് ബാധയും രക്തഗ്രൂപ്പും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്നത്. മറ്റ് രക്തഗ്രൂപ്പുകാരുമായി താരതമ്യം ചെയ്യുേമ്പാൾ ഒ ബ്ലഡ് ഗ്രൂപ്പുകാരെ ർക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവവാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ഗ്രൂപ്പുകാരിൽ കോവിഡ് ബാധയുണ്ടായാലും രോഗ തീവ്രത കുറവായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്നാണ് ഗവേഷകരുടെ ആവശ്യം.
എ,ബി, എബി രക്ത ഗ്രൂപ്പിലുള്ളവർ ഒ രക്തഗ്രൂപ്പിലുള്ളവരേക്കാൾ കോവിഡ് ബാധിതരാകുന്നു. ഡെന്‍മാര്‍ക്കില്‍ കോവിഡ് പോസിറ്റീവ് ആയ 7,422 പേരില്‍ നടത്തിയ പഠനമനുസരിച്ച് ഇവരില്‍ 34.4 ശതമാനം പേര്‍ മാത്രമാണ് ഒ രക്ത ഗ്രൂപ്പിലുള്ളവര്‍. എന്നാല്‍ 44.4 ശതമാനം പേര്‍ എ രക്തഗ്രൂപ്പുകാരാണ്. മൊത്തം ജനസംഖ്യയില്‍ പരിശോധിക്കപ്പെട്ട 62% ആളുകളുടെ രക്തഗ്രൂപ്പ് വിവരങ്ങൾ മാത്രമാണ് ലഭ്യമായത്. അതിനാൽ പഠനത്തിലെ കണ്ടെത്തലുകൾ പരിമിതമാണെന്ന് ഗവേഷകര്‍ പറയുന്നു.
കാനഡയില്‍ ഗുരുതരമായി കോവിഡ് ബാധിച്ച് 95 പേരെയാണ് പഠനവിധേയമാക്കിയത്. ഇവരില്‍ 84 ശതമാനം പേരും എ രക്തഗ്രൂപ്പുകാരോ, എ.ബി രക്തഗ്രൂപ്പിലുള്ളവരോ ആണ്. മാത്രമല്ല, ഈ രക്ത ഗ്രൂപ്പുകാര്‍ ഒ ഗ്രൂപ്പുകാരെ അപേക്ഷിച്ച് കൂടുതല്‍ ദിവസം വെന്‍റിലേറ്ററില്‍ കഴിയേണ്ടിവന്നുവെന്നും പഠനത്തിലുണ്ട്. കൂടാതെ എ, എ.ബി രക്തഗ്രൂപ്പുകാരിൽ കൂടുതലും വൃക്ക അപചയം കണ്ടുവരുന്നതായും പറയുന്നു.
നേരത്തെ ക്ലിനിക്കൽ ഇൻഫെക്റ്റിയസ് ഡിസീസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ എ രക്തഗ്രൂപ്പ് ഉള്ളവർക്ക് കോവിഡ് ബാധക്കുള്ള സാധ്യത കൂടുതലാണെന്നും ഒ ഗ്രൂപ്പുകാരിൽ വൈറസ് ബാധക്കുള്ള സാധ്യത കുറവാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.