മസ്കത്ത്: പകർച്ചവ്യാധികളിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള സമഗ്ര ദേശീയ സർവേക്ക് തുടക്കമായി.
ഇലക്ട്രോണിക് രൂപത്തിലാണ് വിവരശേഖരണം. പകർച്ചവ്യാധികൾ പരത്തുന്ന രോഗാണുവാഹകരെ പറ്റിയും അവയുടെ പുനരുൽപാദന സ്ഥലങ്ങളെക്കുറിച്ചും ഡേറ്റാബേസ് തയാറാക്കുകയാണ് സർവേയിലൂടെ ഉദ്ദേശിക്കുന്നത്.
വിനോദസഞ്ചാരികൾ കൂടുതലായിവരുന്ന പ്രദേശങ്ങൾ, തൊഴിൽമേഖലകൾ തുടങ്ങി ഒമാനിലെ മുഴുവൻ ജനവാസമേഖലകളും സമഗ്ര സർവേയിൽ ഉൾപ്പെടും. രാജ്യത്തെ ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ സ്വഭാവവും അനുസരിച്ച്, സർവേ പൂർത്തിയാക്കാൻ മൂന്ന് മാസംവരെ എടുക്കും. മസ്കത്തുൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസം സർവേ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.