ജീവനക്കാരുടെ സമരം: ജില്ല ആശുപത്രി പ്രവർത്തനം താളം തെറ്റുന്നു

വ​ട​ക​ര: ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​മ​രം​മൂ​ലം ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്നു. പി​രി​ച്ചു​വി​ട്ട താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി.​ഐ.​ടി.​യു നേ​തൃ​ത്വ​ത്തി​ൽ എ​ച്ച്.​എം.​സി ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന സ​മ​രം അ​ഞ്ചു ദി​വ​സം പി​ന്നി​ട്ടു.

ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്ന് എ​ച്ച്.​എം.​സി ജീ​വ​ന​ക്കാ​രു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ, ഇ​തി​നെ​തി​രെ കെ.​ജി.​എം.​ഒ രം​ഗ​ത്തെ​ത്തി. സൂ​പ്ര​ണ്ടി​നെ​തി​രാ​യ വ്യ​ക്തി​ഹ​ത്യ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ.​ജി.​എം.​ഒ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

സൂ​പ്ര​ണ്ടി​നെ​തി​രെ ന​ട​ക്കു​ന്ന വ്യ​ക്തി​ഹ​ത്യ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെ.​ജി.​എം.​ഒ ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ൽ നി​യ​മ​പ​ര​മാ​യി പാ​ലി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ​ക്ക് ത​യാ​റാ​കാ​തി​രു​ന്ന ചി​ല താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ സൂ​പ്ര​ണ്ട് സ​ര​ള നാ​യ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സ്സം നി​ൽ​ക്കു​ക​യും നേ​രി​ട്ടും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് കെ.​ജി.​എം.​ഒ​യു​ടെ ആ​രോ​പ​ണം.

സ​ർ​വി​സ് ച​ട്ട​ങ്ങ​ളെ​യും നി​യ​മ​വ്യ​വ​സ്ഥ​യെ​യും വെ​ല്ലു​വി​ളി​ച്ച് ന​ട​ത്തു​ന്ന സ​മ​ര ആ​ഭാ​സ​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫി​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. യോ​ഗ​ത്തി​ൽ കെ.​ജി.​എം.​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​ടി.​എ​ൻ. സു​രേ​ഷ്, ജി​ല്ല പ്ര​സി​ഡ​ന്റ് ഡോ. ​വി​പി​ൻ വ​ർ​ക്കി, സെ​ക്ര​ട്ട​റി സ​ലീ​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ തേ​ജോ​വ​ധം ചെ​യ്യാ​നു​ള്ള ചി​ല താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ശ്ര​മ​ത്തി​ൽ ആ​ശു​പ​ത്രി സ്റ്റാ​ഫ് കൗ​ൺ​സി​ൽ പ്ര​തി​ഷേ​ധി​ച്ചു. സ്ത്രീ​യാ​ണെ​ന്ന പ​രി​ഗ​ണ​ന പോ​ലും ന​ൽ​കാ​തെ ആ​ശു​പ​ത്രി​ക്കു​ള്ളി​ലും സൂ​പ്ര​ണ്ടി​ന്റെ കോ​ഴി​ക്കോ​ട്ടെ വീ​ടി​നു മു​ന്നി​ലും വ്യ​ക്തി​പ​ര​മാ​യി അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും പ​തി​ച്ച​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും സ്റ്റാ​ഫ് കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

179 ദി​വ​സ​ത്തെ ക​രാ​ർ ജീ​വ​ന​ക്കാ​രാ​യി ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​വ​ർ​ക്ക് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ സ​ർ​ക്കാ​ർ ച​ട്ട​പ്ര​കാ​രം ന​ൽ​കേ​ണ്ട ക​രാ​ർ വ്യ​വ​സ്ഥ ഒ​പ്പി​ട്ടു​ന​ൽ​കാ​ൻ പ​റ​ഞ്ഞ​താ​ണ് ഇ​വ​രെ പ്ര​കോ​പി​പ്പി​ച്ച​ത്. ഇ​തോ​ടൊ​പ്പം പി.​എ​സ്.​സി മു​ഖേ​ന ര​ണ്ടു ഡ്രൈ​വ​ർ​മാ​രെ നി​യ​മി​ച്ച​പ്പോ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​മി​ച്ച ര​ണ്ട് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രെ നി​യ​മ​പ​ര​മാ​യി പി​രി​ച്ചു​വി​ട്ട​തും നി​യ​മ​വി​രു​ദ്ധ​മാ​യി ജോ​ലി​യി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന ഒ​രു ജീ​വ​ന​ക്കാ​രി​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​തും സ​ർ​ക്കാ​ർ ച​ട്ട​പ്ര​കാ​ര​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

സി.​ഐ.​ടി.​യു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം അ​ഞ്ചു ദി​വ​സം പി​ന്നി​ട്ടു. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം ശ​ക്ത​മാ​ക്കാ​നാ​ണ് യൂ​നി​യ​ന്റെ തീ​രു​മാ​നം. കെ.​ജി.​എം.​ഒ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തോ​ടെ ആ​ശു​പ​ത്രി പൂ​ർ​ണ​മാ​യും സ്തം​ഭി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്.

Tags:    
News Summary - Staff strike: Disruption of district hospital operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.