തിരുവനന്തപുരം: കോവിഡ് ചികിത്സക്ക് ഹോമിയോപ്പതി വിഭാഗത്തിനും അനുമതി നൽകി സർക്കാർ ഉത്തരവ്. കോടതി നിർദേശാനുസരണമാണ് ആയുഷ് മന്ത്രാലയത്തിെൻറ നിർദേശാനുസരണമുള്ള ചികിത്സക്ക് സംസ്ഥാന ആയുഷ് വകുപ്പ് ഉത്തരവിറക്കിയത്.
ഇതോടെ, സംസ്ഥാനത്തെ 1070 ഹോമിയോ ഡിസ്പെൻസറികളിലും കിടത്തിച്ചികിത്സയുള്ള 34 ഹോമിയോ ആശുപത്രികളിലും കോവിഡ് ചികിത്സ ലഭ്യമാകും. കേന്ദ്ര ആയുഷ് മന്ത്രാലയം കോവിഡ് ഹോമിയോ ചികിത്സക്ക് നേരത്തേ തന്നെ അനുമതി നൽകിയിരുന്നെങ്കിലും സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നില്ല. ഹോമിയോ ഡോക്ടർമാരുെയും വിദഗ്ധരുടെയും ഭാഗത്തുനിന്ന് നിരന്തരം ആവശ്യമുയർന്നെങ്കിലും സർക്കാർ കണ്ണടച്ചു.
പ്രതിരോധ മരുന്ന് നൽകാൻ മാത്രമായിരുന്നു ഹോമിയോ വിഭാഗത്തിന് അനുമതിയുണ്ടായിരുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ മാർച്ച് ആറിനാണ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ 'ആഴ്സെനിക ആൽബം' വിതരണം ചെയ്യാൻ ആയുഷ് മന്ത്രാലയം നിർദേശം നൽകിയത്.
ഏപ്രിലിലാണ് സംസ്ഥാനം ഇക്കാര്യത്തിൽ പച്ചക്കൊടി കാട്ടിയത്. പുതിയ ഉത്തരവോടെ പ്രതിരോധ മരുന്ന് നൽകൽ എന്ന പരിമിത ഉത്തരവാദിത്തത്തിൽനിന്ന് രോഗബാധിതരെ ചികിത്സിക്കുന്ന വിപുലദൗത്യമാണ് ഹോമിയോപ്പതി വിഭാഗത്തിന് ലഭിക്കുക. േകാവിഡ് ഭേദമാക്കാൻ ഫലപ്രദമായ മരുന്ന് ഹോമിയോപ്പതിയിലുണ്ടെന്ന് തുടക്കം മുതലേ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അവഗണിക്കപ്പെടുകയായിരുന്നെന്ന് ഡോക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.