24 മണിക്കൂറിനിടെ അമേരിക്കയിൽ റെക്കോഡ് കോവിഡ് ബാധിതർ; മരണം മൂന്നര ലക്ഷം കവിഞ്ഞു

വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരമാണിത്. 24 മണിക്കൂറിനിടെ 2,398 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 3,50,186 ആയി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോഡ് കോവിഡ് ബാധിതരാണ് രാജ്യത്തുണ്ടായത്. 2,77,000 പേർക്കാണ് രോഗം ബാധിച്ചത്. നിലവിൽ കോവിഡ് ചികിത്സയിൽ കഴിയുന്നതിൽ 29,258 പേർ ഗുരുതരാവസ്ഥയിലാണ്.

യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ശേഷം രോഗബാധിതരുടെ എണ്ണം കുത്തനെ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ രാജ്യത്തെ വാക്സിൻ വിതരണം ആരംഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.