ന്യൂഡൽഹി: സൈഡസ് കാഡില കോവിഡ് വാക്സിെൻറ വില, കേന്ദ്ര സർക്കാറുമായുള്ള ചർച്ചകൾക്കൊടുവിൽ കുറക്കാൻ തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ. ഒരു ഡോസിന് 265 രൂപയായി കുറക്കാനാണ് നിശ്ചയിച്ചതെന്നും അതേസമയം അന്തിമ തീരുമാനമായിട്ടില്ലെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു.
12 വയസ്സും അതിനു മുകളിലുമുള്ളവർക്ക് നൽകാനായി രാജ്യത്ത് അംഗീകാരം ലഭിച്ച ആദ്യ വാക്സിനാണ് സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്സിൻ. സിറിഞ്ച് ഉപയോഗിക്കാതെ വേദനരഹിതമായി വാക്സിൻ നൽകുന്നതിനുള്ള ജെറ്റ് ആപ്ലിക്കേറ്റർകൂടി ഉൾക്കൊള്ളുന്നതാണ് വാക്സിൻ കിറ്റ്. ഇതിെൻറ വിലയായ 93 രൂപകൂടി നൽകണം. ഇതടക്കം 358 രൂപയായിരിക്കും ഒരു ഡോസിെൻറ വില. മൂന്നു ഡോസുള്ള വാക്സിനേഷൻ പ്രക്രിയക്ക് ആകെ 1900 രൂപയായിരുന്നു, അഹ്മദാബാദ് ആസ്ഥാനമായ കമ്പനി നേരേത്ത നിശ്ചയിച്ചിരുന്നത്.
'സർക്കാറുമായുള്ള നിരന്തര വിലപേശലുകൾക്കൊടുവിൽ, ഡിസ്പോസിബ്ൾ ജെറ്റ് ആപ്ലിക്കേറ്ററിെൻറ 93 രൂപ ഉൾപ്പെടെ ഒരു ഡോസിന് 358 രൂപയായി കമ്പനി കുറച്ചിരിക്കുന്നു. ഇതിൽ അന്തിമ തീരുമാനം ഈ ആഴ്ചതന്നെ ഉണ്ടാകും' -ഇതുസംബന്ധിച്ച കേന്ദ്രങ്ങൾ വ്യക്തമാക്കി. ഓേരാന്നിനും 28 ദിവസത്തെ ഇടവേള നൽകി മൂന്നു ഡോസാണ് നൽകുക. ഒരു ഡോസ് തന്നെ രണ്ടു കൈകളിലുമായാണ് നൽകുക. സിറിഞ്ച് രഹിതമായ, ഡി.എൻ.എ അടിസ്ഥാനമാക്കിയുള്ള ലോകത്തെ ആദ്യ കോവിഡ് വാക്സിനാണ് തദ്ദേശീയമായി വികസിപ്പിച്ച സൈകാവ്-ഡി. അടിയന്തര ഉപയോഗത്തിനുള്ള അനുമതി ആഗസ്റ്റ് 20നാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.