ചികിത്സക്കെത്തിച്ചവരെ ഏറ്റുവാങ്ങാതെ ബന്ധുക്കൾ: നടപടികൾ നാലാഴ്ചക്കകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : ചികിത്സക്ക് എത്തിച്ച ശേഷം ബന്ധുക്കൾ തിരികെ കൊണ്ടു പോകാതെ 250 പേർ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കഴിയുന്ന സാഹചര്യത്തിൽ സാമൂഹിക നീതി വകുപ്പ് സ്വീകരിക്കാൻ ഉദേശിക്കുന്ന നടപടികൾ നാലാഴ്ചക്കകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്.

മാസങ്ങളായി ആശുപത്രിയിൽ കഴിയുന്നവരാണ് ഇവരിൽ അധികം പേരും. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ വരെ ഇക്കൂട്ടത്തിലുണ്ട്. സ്ഥലപരിമിതിയും രോഗികളുടെ വർധനവും കാരണവും വീർപ്പുമുട്ടുന്ന സർക്കാർ ആശുപത്രികളിൽ ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മാതാപിതാക്കളെ മക്കൾ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ട് പതിനയ്യായിരത്തിലേറെ കേസുകൾ നിലവിലുണ്ട്.

വയോധികരുടെ സംരക്ഷണത്തിനായി നിയമങ്ങൾ നിലവിലുണ്ടെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വയോജന കേന്ദ്രങ്ങളുള്ള സംസ്ഥാനമാണ് കേരളമെന്നാണ് റിപ്പോർട്ട്. ഒരു ദിനപത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. റിപ്പോർട്ട് ലഭിച്ച ശേഷം മേൽനടപടികൾ സ്വീകരിക്കും

Tags:    
News Summary - Relatives not accepting those brought for treatment: Human Rights Commission to inform about the action within four weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.