മെഡി.കോളേജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രിൽ 19 ന് മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളേജിൽ നൂറുദിന ദിന കർമ്മ പരിപാടിയുടെ ഭാഗമായി പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബുധൻ വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.




 റേഡിയോതെറാപ്പി വിഭാഗത്തിലെ ലീനിയർ ആക്സിലേറ്റർ (ലിനാക്-18 കോടി), സമഗ്ര സ്ട്രോക്ക് യൂണിറ്റ് ആന്റ് കാത്ത് ലാബ് (14.03 കോടി), ബേൺസ് ഐ.സി.യു (3.4 കോടി), ഇന്റർവെൻഷണൽ പൾമണോളജി യൂനിറ്റ് (1.10 കോടി)എന്നിവയുടെയും മാസ്റ്റർപ്ലാനിന്റെ ഭാഗമായ എം.എൽ.ടി ബ്ലോക്കിന്റെ (16 കോടി) നിർമ്മാണോദ്ഘാടനവുമാണ് നടക്കുന്നത്. മന്ത്രി വീണാ ജോർജ്ജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.കടകംപളളി സുരേന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും

Tags:    
News Summary - The Chief Minister will inaugurate various projects in the medical college on April 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.